പ്രവാസിയെ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം, രണ്ടുപേര്‍ കൂടി അറസ്റ്റില്‍

പ്രവാസിയെ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റിൽ. കരുനാഗപ്പള്ളി അയണിവേലികുളങ്ങര കോഴിക്കോട് പ്രഫസര്‍ ബംഗ്ലാവില്‍ അബ്ദുല്‍ സമദിനെ (46) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ആലുവ കാഞ്ഞൂര്‍ നെടുപുറത്ത് വീട്ടില്‍ ഗോകുല്‍ (25), ആലുവ കാഞ്ഞൂര്‍ പയ്യപ്പള്ളി വീട്ടില്‍ അരുണ്‍ ജോര്‍ജ് (28) എന്നിവരാണ് പൊലീസ് പിടിയിലായത്.വിദേശത്ത് വെച്ചുണ്ടായ ബിസിനസ് തര്‍ക്കത്തിന്റെ പേരില്ലാണ് അബ്ദുല്‍ സമദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചമുണ്ടായത്.
കൊല്ലം ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശിയും അബ്ദുല്‍ സമദിന്റെ ബന്ധുവുമായ ഹാഷിം എന്നയാളാണ് രണ്ട് ലക്ഷം രൂപക്ക് അരിനല്ലൂര്‍ സ്വദേശി ഷിനു പീറ്റര്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത്. കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിരവധി കേസുകളില്‍ പ്രതി കൂടിയാണ് ഷിനു.
https://www.facebook.com/Malayalivartha























