സാമൂഹിക മാധ്യമങ്ങളിലൂടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടു, വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത വിമര്‍ശനം,കുവൈത്തിൽ സീരിയല്‍ താരവും കാമുകനും അറസ്റ്റില്‍
കുവൈത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സ്വകാര്യ ദൃശ്യങ്ങള്‍ പങ്കുവെച്ച നടിയും കാമുകനും അറസ്റ്റില്‍. സീരിയല്‍ താരമായ ബിബി ബുശെഹ്രിയെയും, കാമുകനെയുമാണ് കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. ഇരുവര്‍ക്കുമെതിരെ ഉയർന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അധികൃതര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് നിരവധിപ്പേര്‍ ആവശ്യപ്പെട്ടിരുന്നു.
ബിബി ബുശെഹ്രി നേരത്തെയും സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല വീഡോയകള്‍ പുറത്തുവിട്ടതിന് വിമര്‍ശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്.
സംഭവം പരിശോധിച്ച കുവൈത്ത് പബ്ലിക് പ്രോസിക്യൂഷനാണ് ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിട്ടത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. അതേസമയം കുവൈത്തില്‍ നേരത്തെയും അശ്ലീല വീഡിയോകൾ പങ്കുവെച്ചതിന്റെ പേരില്‍ സെലിബ്രിറ്റികള്‍ നടപടികള്‍ നേരിട്ടിട്ടുമുണ്ട്. നേരത്തെ ഫാഷന്‍ താരം സാറ അല്‍ ഖന്തരിയും, ഭര്‍ത്താവ് അഹ്മദ് അല്‍ എന്‍സിയും ഇതിന്റെ പേരിൽ അറസ്റ്റിലായിട്ടുണ്ട്.
https://www.facebook.com/Malayalivartha