വാഹന നമ്ബര്‍ പ്ലേറ്റ് മറയ്‌ക്കേണ്ടി വന്നാല്‍ അഡീഷണല്‍ നമ്ബര്‍ പ്ലേറ്റ് വയ്ക്കണമെന്ന അബുദാബി പൊലീസ്

രാജ്യത്ത് ഗതാഗത നിയമങ്ങളില്‍ പുതിയ മാനദണ്ഡമൊരുക്കി അബുദാബി പൊലീസ്. വാഹന നമ്ബര്‍ പ്ലേറ്റ് മറയത്തക്ക വിധം സൈക്കിള്‍ കാരിയറോ മറ്റോ വച്ചവര്‍ അഡീഷണല്‍ നമ്ബര്‍ പ്ലേറ്റ് സ്ഥാപിക്കണമെന്നാണ് അബുദാബി പൊലീസ് നിര്‍ദ്ദേശിക്കുന്നത് .
റോഡിലെ ക്യാമറയില്‍ നിന്ന് രക്ഷപ്പെടാന്‍ ചിലര്‍ ബോധപൂര്‍വം നമ്ബര്‍ പ്ലേറ്റ് മറക്കുന്നുണ്ട്. ഇതു നിയമലംഘനമാണെന്നും 400 ദിര്‍ഹം പിഴ ചുമത്തുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി .
സൈക്കിളോ മറ്റോ വച്ചശേഷം അതിനു പുറത്ത് നമ്ബര്‍ പ്ലേറ്റ് വക്കണം. പുറത്തുനിന്നും ദൂരെ നിന്നും നോക്കിയാല്‍ വ്യക്തമായി കാണത്തക്കവിധമാണ് നമ്ബര്‍ പ്ലേറ്റ് സ്ഥാപിക്കേണ്ടതെന്ന് സെന്‍ട്രല്‍ ഓപറേഷന്‍സിലെ ഡ്രൈവേഴ്‌സ് ആന്‍ഡ് മെഷീന്‍സ് ലൈസന്‍സിങ് ഡയറക്ടറേറ്റ് കേണല്‍ മുഹമ്മദ് അല്‍ ബറക് അല്‍ അംരി പറഞ്ഞു.
അതെ സമയം റോഡില്‍ നമ്ബര്‍പ്ലേറ്റ് മറച്ച കുറ്റത്തിന് കഴിഞ്ഞ ജൂണ്‍ വരെ 5000 ത്തിലേറെ പേരെ പോലീസ് പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha























