കുവൈത്തില്‍ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് അഞ്ച് വരെ തുടര്‍ച്ചയായി ഒമ്പത് ദിവസം അവധി

ദേശീയ ദിനം, വിമോചന ദിനം, ഇസ്രാ, മി'അറാജ് എന്നിവയോട് അനുബന്ധിച്ച് കുവൈത്തില്‍ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് അഞ്ച് വരെ തുടര്‍ച്ചയായി ഒമ്ബത് ദിവസം അവധിയായിരിക്കും. ദേശീയ ദിനം (ഫെബ്രുവരി 25) വെള്ളിയാഴ്ചയും, വിമോചന ദിനം (ഫെബ്രുവരി 26) ശനിയാഴ്ചയുമാണ്.
വാരാന്ത്യ അവധി ദിനങ്ങളിലാണ് ഈ ദിനങ്ങളെന്നത് പരിഗണിച്ചാണ് ഇതിനു പകരമായി ഫെബ്രുവരി 27, 28 തീയതികളില്‍ അവധി നല്‍കുന്നത്. ഇസ്രാ, മി'അറാജ് മാര്‍ച്ച് മൂന്നിന് ആയതിനാല്‍ ഈ രണ്ട് അവധി ദിനങ്ങള്‍ക്കിടയിലുള്ള മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളും വിശ്രമദിനമായി കണക്കാക്കും.
മാര്‍ച്ച് നാല്, അഞ്ച് ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുത്താണ് തുടര്‍ച്ചയായി ഒമ്ബത് ദിവസം അവധി ലഭിക്കുന്നത്. മാര്‍ച്ച് 6 (ഞായര്‍) പ്രവൃത്തിദിനം പുനഃരാരംഭിക്കും.
https://www.facebook.com/Malayalivartha























