Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

നാലാമൻ ഉടൻ എത്തും...!..കോവിഡ് പ്രതിരോധത്തിൽ ഡബിൾ സ്ട്രോങ്ങാകാൻ അബുദാബി, നാലാം കൊവിഡ് ബൂസ്റ്റർ ഡോസ് ഉടൻ

10 FEBRUARY 2022 09:58 AM IST
മലയാളി വാര്‍ത്ത

പ്രവാസികളെ സംബന്ധിച്ച് ആശ്വാസം നൽകുന്ന വാർത്തയാണ് യു.എ.ഇയിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിൽ ഡബിൾ സ്ട്രോങ്ങാകാൻ നാലാമൻ ഉടൻ എത്തും...!.അതായത് നാലാം കൊവിഡ് ബൂസ്റ്റർ ഡോസുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് അബുദാബി . കൊവിഡിനെ പ്രതിരോധിക്കാൻ നാലാമതൊരു ബൂസ്റ്റർ ഡോസിലേക്ക് കടത്തുകയാണ് ഈ ഗൾഫ് രാഷ്ട്രം.

ഫൈസറിന്റേയോ സിനോഫോമിന്റേയോ നാലാമത് ഡോസ് ബൂസ്റ്റർ വാക്‌സിൻ ഉടൻ എത്തുമെന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. കൂടാതെ വാക്സിൻ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങളും അബുദാബി ആരോഗ്യ വകുപ്പ് പുറത്തിറക്കിയി‌ട്ടുണ്ട്. മറ്റൊരു ആശ്വാസ വാർത്തയെന്ന് പറയുന്നത് കൊവിഡ് ബൂസ്റ്റർ ഡോസ് നൽകുക നിർദ്ദിഷ്ട കേന്ദ്രങ്ങളിലൂടെ സൗജന്യമായാണ്. ഇതും പ്രവാസികൾക്ക് ആശ്വാസകരമാണ്.

വാക്‌സിൻ സ്വീകരിച്ച ദിവസം, പ്രായമടക്കമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബൂസ്റ്റർ ഡോസിനുള്ള അർഹത നിർണയിക്കുക. ഫൈസറിന്റേയോ സിനോഫോമിന്റേയോ നാലാമത് ഡോസ് ബൂസ്റ്റർ വാക്‌സിൻ ഉടൻ എത്തുമെന്നാണ് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. അപ്പോൾ അർഹതപ്പെട്ടവർക്ക് ബൂസ്റ്റർ വാക്‌സിൻ എത്തിയാലുടൻ സ്വീകരിക്കാവുന്നതാണ്.എപ്പോൾ എത്തും, എന്നുമുതൽ വാക്സിൻ വിതരണം തുട‌ങ്ങും എന്ന കാര്യത്തിൽ വ്യക്തതവരാനുണ്ട്.വരും ദിവസങ്ങളിൽ അബുദാബി ആരോഗ്യ വകുപ്പ് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകും എന്നാണ് പ്രതീക്ഷ.

നാലാം ഡോസ് ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടതിന്റെ മാനദണ്ഡങ്ങളും ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. സിനോഫാമിന്റെ രണ്ടോ മൂന്നോ ഡോസുകൾ സ്വീകരിച്ചവർക്കാണ് ബൂസ്റ്റർ ഡോസ് എടുക്കുന്നതിനുള്ള അർഹത. അവസാന ഡോസ് സ്വീകരിച്ച് ആറുമാസം പിന്നിട്ടവർക്ക് സിനോഫോമിന്റേയും ഫൈസറിന്റേയോ ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്നതാണ്.സിനോഫോമിന്റെ രണ്ട് ഡോസുകളും ഫൈസറിന്റെ ബൂസ്റ്റർ ഡോസും സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്ക് നാലാമത് ഡോസ് സ്വീകരിക്കാം. ഫൈസറിന്റെ രണ്ടോ അല്ലെങ്കിൽ മൂന്നോ ഡോസ് സ്വീകരിച്ചവർക്ക് ആറ് മാസം പിന്നിട്ടാൽ ബൂസ്റ്റർ ഡോസും സ്വീകരിക്കാം. ഗുരുതരമായ രോഗമുള്ളവർക്ക് മൂന്നാമത്തെ കൊവിഡ് വാക്‌സിൻ സ്വീകരിച്ച് മൂന്ന് മാസത്തിന് ശേഷം നാലാം ഡോസ് സ്വീകരിക്കാവുന്നതാണെന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

അതേസമയം 5 വയസ്സു വരെയുള്ള കുട്ടികൾക്ക് ഫെബ്രുവരി 2 മുതൽ അബുദാബിയിൽ കൊവിഡ് വാക്‌സിൻ നൽകി തുടങ്ങിയിരുന്നു. മുതിർന്നവർക്ക് നൽകിയിരുന്നത് പോലെ ആദ്യ ഡോസ് വാക്‌സിനെടുത്ത് 21 ദിവസം കഴിഞ്ഞാണ് കുട്ടികൾക്കും കൊവി‍ഡ് വാക്‌സിൻ നൽകി തു‌ടങ്ങിയിരിക്കുന്നത്. എന്തായാലും കൊവിഡ് പ്രതിരോധത്തിൽ ഒരു പടികൂടെ മുന്നിട്ട് നിൽക്കുകയാണ് അബുദാബിയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ് ഈ പുതിയ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (34 minutes ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (45 minutes ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (1 hour ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (1 hour ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (4 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (4 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (5 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (5 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (5 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (5 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (5 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends