Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....


സങ്കടക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ , ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരം​ഗത്തുള്ളത് കൊടുവള്ളിയിൽ


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

പ്രവാസികള്‍ക്ക് അനുഗ്രഹം; കുവൈറ്റില്‍ 3 കേന്ദ്രങ്ങളില്‍ ഇനി മുതല്‍ ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ടും വിസയും ലഭിക്കും

27 FEBRUARY 2022 09:52 PM IST
മലയാളി വാര്‍ത്ത

കുവൈറ്റില്‍ പുതിയ തീരുമാനം പ്രവാസികള്‍ക്ക് അനുഗ്രഹമാണ്. മൂന്നു വ്യത്യസ്ത കേന്ദ്രങ്ങളില്‍ ഇനി മുതല്‍ ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ടും വിസയും ലഭിക്കും. ഇന്ത്യന്‍ പാസ്‌പോര്‍ട്, വിസ, കോണ്‍സുലര്‍ കേന്ദ്രങ്ങള്‍ കുവൈതിലെ കുവൈത് സിറ്റി, ഫഹാഹീല്‍, അബ്ബാസിയ എന്നിവിടങ്ങളിലാണ് തുറന്നിരിക്കുന്നത്.

ഗവണ്‍മെന്റുകള്‍ക്കും പൗരന്മാര്‍ക്കുമായി ഇത്തരത്തിലൊരു സൗകര്യം ഒരുക്കിയതിന് ആഗോള സാങ്കേതികപ്രാപ്ത സേവന പങ്കാളിയായ ബി എല്‍ എസ് ഇന്റര്‍നാഷനലിനാണ് ഇക്കാര്യത്തില്‍ നന്ദി പറയേണ്ടത്. കുവൈതില്‍, ഇന്‍ഡ്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ആണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഓരോ വര്‍ഷവും ഈ സൗകര്യങ്ങള്‍ വഴി ഏകദേശം 2,00,000 അപേക്ഷകള്‍ പ്രോസസ് ചെയ്യാമെന്നാണ് കോര്‍പറേഷന്റെ പ്രതീക്ഷ.

മികച്ച സേവനങ്ങള്‍, മെച്ചപ്പെട്ട സൗകര്യങ്ങള്‍ എന്നതാണ് പുതിയ കേന്ദ്രങ്ങളുടെ മുദ്രാവാക്യം എന്ന് ഉദ്ഘാടന വേളയില്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് അംബാസഡര്‍ സിബി ജോര്‍ജ് പറഞ്ഞു. സേവനങ്ങള്‍ വീട്ടിലേക്ക് അടുപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി അറ്റസ്‌റ്റേഷന്‍ സേവനങ്ങളും കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

കാനഡ, യുഎഇ, റഷ്യ, സിംഗപൂര്‍, ചൈന, മലേഷ്യ, ഒമാന്‍, ഓസ്ട്രിയ, പോളന്‍ഡ്, ലിത്വാനിയ, നോര്‍വേ ആന്‍ഡ് ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഇന്‍ഡ്യന്‍ ദൗത്യങ്ങളുടെ വിശ്വസ്ത പങ്കാളിയാണ് തങ്ങളെന്ന് ബി എല്‍ എസ് ഇന്റര്‍നാഷനലിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ശിഖര്‍ അഗര്‍വാള്‍ പറഞ്ഞു.

ഇപ്പോള്‍ കുവൈതിലും ഞങ്ങളുടെ സേവനം വ്യാപിപ്പിക്കാന്‍ സാധിച്ചത് അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങള്‍ ആപ്ലികേഷന്‍ നടപടിക്രമം ലളിതമാക്കുകയും മെച്ചപ്പെട്ട ഉപഭോക്തൃ സേവനത്തിനായി മൊത്തത്തിലുള്ള ആപ്ലികേഷന്‍ പ്രോസസിംഗ് സമയം ചുരുക്കുകയും ചെയ്തു. ഇത്തരം നടപടികളിലൂടെ ഇന്‍ഡ്യന്‍ മിഷനുകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ വേലി കെട്ടുന്നതിനിടെ തീവ്രവാദികൾ നടത്തിയ വെടിവയ്പ്പ്... അസം റൈഫിൾസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി അധികൃതർ  (3 minutes ago)

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു  (31 minutes ago)

തലസ്ഥാന നഗരിയിൽ അപ്രതീക്ഷിതമായി മഴ... കടുത്ത വേനൽചൂടിൽ വലഞ്ഞ ജനങ്ങൾക്ക് വലിയ ആശ്വാസം....വരും മണിക്കൂറുകളിലും നഗരത്തിലും പരിസര പ്രദേശങ്ങളിലും കൂടുതൽ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്  (44 minutes ago)

ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (57 minutes ago)

ഇന്ത്യൻ വിപണിയിൽ ഇടിവ്... സെൻസെക്സ് 1200 പോയിന്റ് ഇടിഞ്ഞു...  (1 hour ago)

വേനലവധി ആഘോഷമാക്കാൻ വ്യത്യസ്ത പാക്കേജുമായി കെ.എസ്.ആർ.ടി.സി.. .  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന  (1 hour ago)

പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം...  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 4ന് പാലായിലും തിരുവനന്തപുരത്തും എത്തും  (6 hours ago)

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്....  (6 hours ago)

. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്...മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി  (7 hours ago)

 കണ്ണീർക്കാഴ്ചയായി... പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം  (7 hours ago)

ആരോഗ്യത്തിലും കൂട്ടുകെട്ടുകളിലും ശ്രദ്ധിക്കുക! വൃശ്ചികം, തുലാം, മീനം രാശിക്കാർക്ക് ജാഗ്രത!  (7 hours ago)

പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....  (7 hours ago)

Malayali Vartha Recommends