Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഇനി പ്രവാസികൾക്ക് ടെൻഷൻ എന്തിന്?...നിയന്ത്രണങ്ങളൊന്നും ആലോചിച്ച് തലപുകയ്ക്കാതെ കൂളായി പറക്കാം..., ഇളവുകളിൽ ആശ്വാസത്തോടെ പ്രവാസികൾ

28 FEBRUARY 2022 04:42 PM IST
മലയാളി വാര്‍ത്ത

പ്രവാസികള്‍ക്ക് ഇന്നുമുതല്‍ ഖത്തറിലേക്ക് വലിയ ടെൻഷനൊന്നും ഇല്ലാതെ പറന്നിറങ്ങാം. ഇതിനുള്ള അവസരം ഇങ്ങ് എത്തിയിരിക്കുകയാണ്. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത കാലം മുതല്‍ നീണ്ട കാത്തിരിപ്പുകള്‍ക്ക് ഒടുവിലാണ് പ്രവാസികൾക്ക് ആശ്വാസത്തോടെ യാത്രചെയ്യാനുള്ള അവസരം ഒരുങ്ങുന്നത്. കഴിഞ്ഞ വ്യാഴാഴ്ച പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച യാത്രാനയത്തിലെ ഇളവുകൾ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ പ്രബല്യത്തില്‍ വരും.

ഇതോടെ ക്വാറന്‍റൈനും ആര്‍.ടി.പി.സി.ആറിന്‍റെ ടെന്‍ഷനും ഒന്നു ആലോചിച്ച് തലപുകയ്ക്കാതെ കൂളായി ഖത്തർ യാത്ര ആസ്വിക്കാം. കോവിഡ് രോഗവ്യാപനം കുറയുകയും ലോകരാജ്യങ്ങളില്‍ ഏറെയും വാക്സിനേഷന്‍ കാമ്പയിന്‍ വിജയകരമായി പിന്നിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് യാത്രാനയങ്ങളില്‍ അടിമുടി മാറ്റങ്ങള്‍ പ്രഖ്യാപിച്ച്‌ ഇളവുകള്‍ നല്‍കാന്‍ ഖത്തർ തീരുമാനിച്ചത്.

കോവിഡിന്‍റെ ഒന്നാം തരംഗത്തിന് പിന്നാലെ10 ദിവസമായിരുന്നു ഹോട്ടല്‍ ക്വാറന്‍റൈന്‍. അതിനാൽ ചെലവ് നന്നേ കുറഞ്ഞ മിഖൈനീസില്‍ 14 ദിവസവും ക്വാറന്‍റൈനില്‍ കഴിഞ്ഞാണ് പ്രവാസികള്‍ നാട്ടില്‍ നിന്ന് ജോലിസ്ഥലങ്ങളിലേക്ക് മടങ്ങിയെത്തിയത്.ദിവസം കൂടുതലുണ്ടെങ്കിലും ചെലവ് കുറയുന്നത് കണക്കിലെടുത്ത് തൊഴിലാളികള്‍ ഉള്‍പ്പെടെ വലിയൊരു പങ്ക് മിഖൈനീസ് സെന്‍ററുകളെ ആശ്രയിച്ച്‌ ക്വാറന്‍റീന്‍ കാലം കഴിച്ചുകൂട്ടിയത്.

എന്നാൽ രോഗവ്യാപനം കുറഞ്ഞതോടെ, വാക്സിന്‍ സ്വീകരിച്ചവരെ ഒഴിവാക്കിയെങ്കിലും പുതിയ തരംഗം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ഏഴു ദിവസ ക്വാറന്‍റീന്‍ വീണ്ടും പ്രഖ്യാപിക്കുകയായിരുന്നു. ഇത് ആ സമയത്ത് ബുദ്ധിമൂട്ട് സൃഷ്ടിച്ചെങ്കിലും ശേഷം രോഗവ്യാപനം കുറഞ്ഞതോടെ രണ്ടു ദിവസമായി ക്വാറന്‍റൈനായി ചുരുക്കുകയായിരുന്നു. നവംബറില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ക്വാറന്‍റീന്‍ നീണ്ടുപോവുകയായിരുന്നു.

അതേസമയം ഇപ്പോള്‍ സ്ഥിതിതികൾ മാറിമറിഞ്ഞതോടെ രോഗവ്യാപനം കുറയുകയും വിവിധ രാജ്യങ്ങളില്‍ വാക്സിനേഷന്‍ നടപടികള്‍ വിജയത്തിലെത്തുകയും ചെയ്തതോടെയാണ് ക്വാറന്‍റൈന്‍ ഒഴിവാക്കാന്‍ തീരുമാനമായത്. തിങ്കളാഴ്ച ഏഴു മണിക്ക് ശേഷം ഖത്തറിലെത്തുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള വാക്സിന്‍ സ്വീകരിച്ച താമസക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല.

 

യാത്രക്ക് മുമ്പുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധനയും ഒഴിവാകും. എന്നാല്‍, ഖത്തറിലെത്തി 24 മണിക്കൂറിനുള്ളില്‍ റാപ്പിഡ് ആന്‍റിജെന്‍ പരിശോധന നടത്തണം.സന്ദര്‍ശക വിസയില്‍ ഇന്ത്യയില്‍നിന്ന് വാക്സിന്‍ സ്വീകരിച്ച് എത്തുന്നവരാണെങ്കിൽ ഒരുദിവസം ക്വാറന്‍റൈന്‍ ആവശ്യമാണ്. യാത്രക്ക് 48 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയും ഖത്തറിലെത്തിയശേഷം ആന്‍റിജെന്‍ പരിശോധനയും വേണം. ഖത്തര്‍ അംഗീകൃത വാക്സിനുകളുടെ രണ്ടാം ഡോസോ, ബൂസ്റ്റര്‍ ഡോസോ സ്വീകരിച്ചവരെയാണ് വാക്സിനേറ്റഡായി പരിഗണിക്കുക.

വാക്സിന്‍ എടുത്ത് 14 ദിവസം കഴിഞ്ഞവരും എന്നാല്‍, ഒമ്പത് മാസം പൂര്‍ത്തിയാകാത്തവരും ആയിരിക്കണം. ഒമ്പത് മാസം പിന്നിട്ടവരെ 'ഇമ്യൂണിറ്റി' ഇല്ലാത്തവരായാവും പരിഗണിക്കുക. യാത്രാനയത്തിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന പശ്ചാത്തലത്തില്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഇത്തരം നിര്‍ദേശങ്ങള്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (1 hour ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (1 hour ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (4 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (6 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends