ദുബൈയിൽ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു

ദുബൈയിൽ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച നിലയില്‍. മലപ്പുറം കോട്ടപ്പറമ്പ് അമ്പലവന്‍ വാരിയത്ത് അലിയുടെയും നഹ്‍ലയുടെയും മകള്‍ നിഹ (11) ആണ് മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ദുബൈ അല്‍ ഖൂസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
അതേസമയം, കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ കണ്ടെത്തി. അല്‍ നഹ്‍ദയില്‍ താമസിച്ചിരുന്ന കാര്‍ത്തികിനെയാണ് ശനിയാഴ്‍ച രാവിലെ കാണാതായത്. കുട്ടിയെ കണ്ടെത്താന്‍ കുടുംബം സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. രാത്രിയോടെയാണ് കാര്‍ത്തികിനെ കണ്ടെത്തിയത്. ജാഫിലിയ പൊലീസ് കുട്ടിയെ കണ്ടെത്തിയ വിവരം അറിയിച്ചു. സംസാര ശേഷിയില്ലാത്ത കാര്‍ത്തിക് രാവിലെ വീട് വിട്ടിറങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha



























