Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

സൗദിക്ക് നേരെ വീണ്ടും ഭീകരാക്രമണം, ജിദ്ദയ്‍ക്ക് നേരെ തൊടുത്തുവിട്ട രണ്ട് മിസൈലുകള്‍ അറബ് സഖ്യസേന തകർത്തെറിഞ്ഞു, കഴിഞ്ഞ ദിവസം ജിസാനിലേക്ക് എത്തിയത് നാല് ഡ്രോണുകൾ, ഡ്രോണ്‍ ആക്രമണത്തിന് പുറമെ മിസൈല്‍ ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുകൾ..!

21 MARCH 2022 01:58 PM IST
മലയാളി വാര്‍ത്ത

സൗദിക്ക് നേരെ വീണ്ടും ഭീകരാക്രമണം. യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ ഞായറാഴ്‍ച രാത്രി വീണ്ടും ആക്രമണം നടത്തുകയായിരുന്നുവെന്ന് ‘അല്‍ അറബിയ’ റിപ്പോര്‍ട്ട് ചെയ്‍തു. ജിദ്ദയ്‍ക്ക് നേരെ തൊടുത്തുവിട്ട രണ്ട് മിസൈലുകള്‍ അറബ് സഖ്യസേന നിര്‍വീര്യമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് . ജിദ്ദ ശറഫിയയില്‍ വലിയ സ്‍ഫോടന ശബ്‍ദം കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇക്കാര്യത്തില്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. നിരന്തരമായി സൗദിയെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടത്തുന്ന ഹൂതികളുടെ ആക്രമണ മനോഭവത്തിൽ യാതൊരു മാറ്റവും ഇനിയും വന്നിട്ടില്ല. കഴിഞ്ഞ ദിവസവും സൗദി അറേബ്യയില്‍ ഹൂതികൾ ഡ്രോണ്‍ ആക്രമണം നടത്തിുകയുണ്ടായി.സൗദി അറേബ്യയില്‍ജിസാനില്‍ അരാംകോ എണ്ണ കമ്പനിയുടെ ശാഖയില്‍ ഉള്‍പ്പടെ നാലിടത്താണ് ആക്രമണം ഉണ്ടായത്.

നാല് ഡ്രോണുകളാണ് ജിസാനിലേക്ക് വന്നത്. ജിസാനില്‍ അരാംകോ കമ്ബനി, ദര്‍ഫ്രാന്‍ അല്‍ ജനൂബ് പവര്‍ സ്റ്റേഷന്‍, അല്‍ ഷഫീഖിലെ ഡീസലിനേഷന്‍ പ്ലാന്‍റ് എന്നിവിടങ്ങളിലേക്കാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഖാമിസ് മുഷെയ്തിലെ ഗാസ് സ്റ്റേഷനിലേക്കായിരുന്നു നാലാമത്തെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഡ്രോണ്‍ ആക്രമണത്തിന് പുറമെ ജിസാനില്‍ മിസൈല്‍ ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ഹൂതികളുടെ ഡ്രോണ്‍ ആക്രമണത്തെ പരാജയപ്പെടുത്തിയതായി സൗദി സഖ്യസേന അവകാശപ്പെടുന്നു. ഡ്രോണ്‍ ആക്രമണത്തില്‍ ആളപയാമില്ല. മാര്‍ച്ച്‌ പത്തിനും ഹൂതി വിമതസേന റിയാദിലെ എണ്ണ ശുദ്ധീകരണശാലയിലേക്ക് ആക്രമണം നടത്തിയിരുന്നു.

നേരത്തെ പ്രശ്നപരിഹാരത്തിനായി ജിസിസി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഹൂതി വിമതര്‍ അറിയിച്ചിരുന്നു. ഈ മാസം 29ന് റിയാദില്‍വെച്ച്‌ ചര്‍ച്ച നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഹൂതികള്‍ പിന്‍മാറിയതോടെ ചര്‍ച്ച ഇനി നടക്കാനിടയില്ലെന്നാണ് റിപ്പോർട്ടുകൾ.

ഹൂതികള്‍ സൗദിക്ക് പുറമെ യുഎഇയിലേക്കും മിസൈല്‍ ആക്രമണം നടത്തുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാൻ അമേരിക്കയുടെ സഹായം ലഭിച്ചിരുന്നു. വർഷാരംഭത്തിൽ തന്നെ യുഎഇയിൽ തുടർച്ചയായി നിരവധി ആക്രമണങ്ങളാണ് ഹൂത്തികൾ നടത്തിയത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൗദി അറേബ്യയെ ലക്ഷ്യംവച്ച ഹൂത്തികൾ യുഎഇയിലും ആക്രമണം നടത്തിയത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. സൗദി തലസ്ഥാനമായ റിയാദിനെ എണ്ണ ശുദ്ധീകരണ ശാലയ്ക്കു നേരെ ഈ മാസം ആക്രണം നടന്നു. ആക്രമണത്തില്‍ റിഫൈനറിയില്‍ തീപ്പിടിത്തം ഉണ്ടായതായി സൗദി പ്രസ്സ് ഏജന്‍സി അറിയിച്ചു.

എന്നാല്‍, ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതോടൊപ്പം തന്നെ ഇവിടെ നിന്നുള്ള എണ്ണ വിതരണത്തിനോ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കോ ആക്രമണം കാരണം തടസ്സം നേരിട്ടിട്ടില്ലെന്ന് സൗദി ഊര്‍ജ മന്ത്രാലയം അറിയിക്കുകയുണ്ടായി. ആക്രമണത്തെ സൗദി ഭരണകൂടം അപലപിച്ചുകൊണ്ട് രംഗത്ത് എത്തിയ സാഹചര്യംവരെയുണ്ടായി.

എണ്ണ റിഫൈനറിക്കെതിരേ ഉണ്ടായ ആക്രമണം സൗദിക്കു മാത്രം എതിരെയുള്ള ആക്രമണമല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഗോള തലത്തില്‍ എണ്ണ വിതരണം തടസ്സപ്പെടുത്താനുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. ഇത്തരം നടപടികള്‍ക്കെതിരെ ലോക രാഷ്ട്രങ്ങളും അന്താരാഷ്ട്ര സമൂഹവും രംഗത്തുവരണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി.

അതേസമയം സൗദിയിലെ വിവിധ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം തുടര്‍ക്കഥയാണെങ്കിലും അടുത്ത കാലത്തായി എണ്ണ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടായിരുന്നില്ല. ഇതിനു മുമ്പ് 2020ലാണ് രാജ്യത്തെ എണ്ണ കേന്ദ്രങ്ങള്‍ക്കെതിരേ ഹൂതികളുടെ ഭാഗത്തു നിന്ന് ആക്രമണങ്ങള്‍ ഉണ്ടായത്. ഇതിനുപിന്നാലെ അന്ന് വലിയ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends