Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികൾ നാട്ടിലേക്ക് പായുന്ന തിരക്കിൽ...! നവീകരണത്തിന്റെ ഭാ​ഗമായി ദുബായ് വിമാനത്താവള റൺവേ അടയ്ക്കും, വിമാന സർവ്വീസുകളിൽ അടിമുടി മാറ്റം വരുത്തി ഫ്ലൈ ദുബായ്, ഇവിടങ്ങളിലേക്കുള്ള സർവീസുകളിൽ മാറ്റം

25 MARCH 2022 05:07 PM IST
മലയാളി വാര്‍ത്ത

നിയന്ത്രണങ്ങൾ നീങ്ങി തുടങ്ങിയതോടെ പ്രവാസികളുൾപ്പെടെയുള്ളവർ നാട്ടിലേക്ക് പോകുന്നതിനും മറ്റുമുള്ള തിരിക്കിലാണ്. ഈ സാഹചര്യം മുന്നിൽ കണ്ടുകൊണ്ട് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവള അധികൃതർ മുന്നറിയിപ്പുമായി എത്തിയിരുന്നു. നവീകരണത്തിന് ഒരുങ്ങുകയാണ് ദുബൈ വിമാനത്താവളം എന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

നവീകരണത്തിന്റെ ഭാഗമായി രണ്ട് റണ്‍വേകളില്‍ ഒരെണ്ണം അ‌ടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്. മെയ്, ജൂൺ മാസത്തിൽ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുവർക്കാണ് ഈ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിമാന സർവ്വീസുകളിലെ മാറ്റം സംബന്ധിച്ച കാര്യം വ്യക്തമാക്കിയിരിക്കുകയാണ് ഫ്ലൈ ദുബായ്.

കൊച്ചി, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി, ലക്നൗ, അഹമ്മദാബാദ് സർവീസുകളിലാണ് മാറ്റം വരുത്തിയിട്ടുണ്ട്.ദുബായ് വിമാനത്താവള റൺവേ നവീകരണത്തോടനുനുബന്ധിച്ച് നാൽപ്പത്തിയഞ്ച് ദിവസത്തേക്കാണ് റണ്‍വേകളില്‍ ഒന്ന് അടച്ചിടുന്നത്.

മെയ് ഒമ്പത് മുതല്‍ ജൂണ്‍ ഇരുപത്തിരണ്ട് വരെയാണ് നവീകരണത്തിന്‍റെ ഭാഗമായി റൺവേ അടച്ചിടുന്നത്. ഇതിന് ബദൽ മാർഗമായി ചില സര്‍വീസുകള്‍ ജബല്‍ അലിയിലെ ദുബൈ വേള്‍ഡ് സെന്‍ട്രലിലേക്ക് (അല്‍ മക്തൂം എയര്‍പോര്‍ട്ട്) മാറ്റും. ഇതനുസരിച്ച്‌ വിമാനങ്ങളുടെ സര്‍വീസ് സമയങ്ങളില്‍ മാറ്റം വരുമെന്നും റിപ്പോർട്ടുകളുണ്ട്.മേയ് 9 മുതൽ 45 ദിവസം കേരളത്തിലെയടക്കം ഏതാനും ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ അൽ മക്തൂം വിമാനത്താവളത്തിലേക്ക്  മാറ്റുമെന്ന് ഫ്ലൈ ദുബായ് അറിയിച്ചു.

മസ്കത്ത്, സലാല, ബഹ്റൈൻ, റിയാദ്, മദീന, ദമാം, ദോഹ, കുവൈത്ത്, മദീന ഉൾപ്പെടെ 34 കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളാണ് മാറുക. മാറ്റങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്ത് യാത്രക്കാർ പുറപ്പെടും മുൻപ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി.

റൺവേ നവീകരണ ജോലികൾ പൂർത്തിയായാൽ സർവീസുകൾ പഴയനിലയിലാകും. വരും ദിവസങ്ങളിൽ മറ്റു വിമാനക്കമ്പനികളും സർവീസ് പുനഃക്രമീകരണം സംബന്ധിച്ച വിവരങ്ങൾ പ്രഖ്യാപിക്കും.സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാനുള്ള നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വടക്കുഭാഗത്തുള്ള റണ്‍വേ മേയ് ഒന്‍പത് മുതല്‍ ജൂണ്‍ 22 വരെ അടിച്ചിടുമെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്.

വേനല്‍ കാലത്തിന് മുന്നോടിയായി വിമാന സര്‍വീസുകളുടെ എണ്ണം കുറയാന്‍ റണ്‍വേ അടച്ചിടല്‍ കാരണമാവുമെന്നാണ് സൂചന. സര്‍വീസുകളുടെ എണ്ണം കുറയ്‍ക്കുന്നതും മാറ്റം വരുത്തുന്നതും സംബന്ധിച്ച പദ്ധതികള്‍ തയ്യാറാക്കാന്‍ എല്ലാ വിമാനക്കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ദുബായ് വിമാനത്താവളത്തിലെ വടക്കുഭാഗത്തെ റൺവേയാണ് നവീകരിക്കുന്നത്. 2019ൽ തെക്കുഭാഗത്തെ റൺവേ നവീകരണ വേളയിലും സർവീസുകൾ പുനഃക്രമീകരിച്ചിരുന്നു. അതേസമയം, യാത്രക്കാരുടെ സൗകര്യാർഥം ദുബായിലെ 2 വിമാനത്താവളങ്ങളിലേക്കും കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കുമെന്ന് ആർടിഎ അറിയിച്ചു. ദുബൈ സെന്‍ട്രലില്‍നിന്ന് 34 വിമാനത്താവളങ്ങളിലേക്ക് സര്‍വിസ് നടത്തുമെന്ന് ഫ്ലൈ ദുബൈ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends