Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...


മലദ്വാരത്തിൽ ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ച് കടത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടി...അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 45.7 ലക്ഷം രൂപയുടെ സ്വർണം കഴിഞ്ഞദിവസം പിടികൂടിയത്..ഇയാളുടെ നടത്തവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്..

പ്രവാസികൾ കാത്തിരുന്ന ആ സുദിനം ഇന്നാണ്...! ഇനി ആശങ്കയില്ല..ആശ്വാസം മാത്രം, രണ്ട് വർഷത്തിന് ശേഷം വിമാന സർവീസുകൾ പഴയ രീതിയിലേക്ക്, അന്താരാഷ്ട്ര വിമാനസർവീസുകൾ പൂർണതോതിൽ പുനഃരാരംഭിക്കുന്നു...!

27 MARCH 2022 10:34 AM IST
മലയാളി വാര്‍ത്ത

പ്രവാസികളെല്ലാം കാത്തിരുന്ന ആ സുദിനം ഇന്നാണ്. ഇനി വിമാനസർവീസുകളുടെ കാര്യത്തിൽ ആശങ്ക വേണ്ട. കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് നിർത്തിവെച്ചിരുന്ന വിമാനസർവീസുകൾ ഇന്ന് മുതൽ പൂർണതോതിൽ പുനഃരാരംഭിക്കുകയാണ്. വിമാന സർവീസുകൾ ആരംഭിക്കുമെന്ന ഈ ആശ്വാസ വാർത്ത അറിയിച്ചത് വ്യോമയാന മന്ത്രാലയമാണ്.

രണ്ട് വർഷത്തിന് ശേഷമാണ് രാജ്യത്തെ വിമാന സർവീസുകൾ പഴയ രീതിയിലേക്ക് എത്തുന്നതെന്ന പ്ര്യേകതയുമുണ്ട്. അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ പൂര്‍ണമായി ഇല്ലാതായി സാധാരണ നിലയില്‍ വിമാനസര്‍വ്വീസുകള്‍ പുനരാരംഭിക്കും.

കൊവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ഇപ്പോള്‍ വിമാന സര്‍വ്വീസിനായി ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കുന്നത്. കൂടാതെ ഭൂരിഭാഗം പേരും കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതുമാണ് രാജ്യാന്തര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കാൻ വ്യോമയാന മന്ത്രാലയത്തെ പ്രേരിപ്പിച്ച ഘടകങ്ങൾ.

വേനൽക്കാല ഷെഡ്യൂളുകൾ മുതൽ സർവീസുകൾ പുനഃരാംഭിക്കാനാണ് തീരുമാനമെന്ന് മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു. സർവീസുകൾ പുനഃരാരംഭിക്കുമെങ്കിലും അന്താരാഷ്ട്ര യാത്രകൾക്കായി ആരോഗ്യ മന്ത്രാലയം നിർദേശിച്ച മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്കുള്ള യാത്രാനുമതിക്കും ഇനി മുതല്‍ തടസമുണ്ടാകില്ല.

വിദേശ വിനോദ സഞ്ചാരികള്‍ക്ക് വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച്‌ മാസത്തിലാണ് വിമാനസര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിന്നീട് നിയന്ത്രണങ്ങളോടെയായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷക്കാലം വിമാന സര്‍വ്വീസുകള്‍ ന‌ടത്തിവന്നിരുന്നത്.

കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ വിവിധ രാജ്യങ്ങൾ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എയർ ബബിൾ സംവിധാനത്തിലുള്ള പ്രത്യേക സർവീസുകൾ മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്. കൊവിഡ് കേസുകൾ കുറഞ്ഞതോടെ കഴിഞ്ഞവർഷം ഡിസംബർ പതിനഞ്ച് മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃരാംഭിക്കാൻ ഇന്ത്യ ആലോചിച്ചെങ്കിലും കൊവിഡിനൊപ്പം ഒമിക്രോൺ കേസുകൾ കൂടെ വ്യാപകമായതോടെ തീരുമാനം മാറ്റുകയായിരുന്നു.

പിന്നെ ഇപ്പോഴാണ് വിലക്ക് പൂർണമായി നീക്കിയുള്ള പ്രഖ്യാപനം പുറത്തുവന്നത്. എന്തായാലും പ്രവാസികളെല്ലാം വാർത്ത പുറത്തുവന്നതോടെ വളരെയധികം ആശ്വാസത്തിലും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിലുമാണെന്ന് പ്രതീക്ഷിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊലപ്പെടുത്തി വിമുക്ത ഭടനായ പിതാവ്  (1 hour ago)

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി  (2 hours ago)

വരുന്ന സര്‍വഗുണ സമ്പന്ന... ഇനി വീട്ടുജോലി ഇങ്ങനെ... ലീവ് വേണ്ട...ഏത് സമയത്തും എന്തും റെഡി... ഉടന്‍ വരും  (2 hours ago)

അമിത് ഷായുടെ 'ഡോക്ടറേറ്റഡ് വീഡിയോ' സംബന്ധിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു  (2 hours ago)

ഉത്തര്‍പ്രദേശില്‍ 17 വയസ്സുകാരിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു  (2 hours ago)

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം  (8 hours ago)

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി  (9 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്  (9 hours ago)

ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...  (9 hours ago)

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി; മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ  (9 hours ago)

ജനവിധിയിൽ വലിയ പ്രതീക്ഷയുണ്ട്. വലിയ ദൈവ വിശ്വാസവുമുണ്ട്; തൃശൂര്‍ ലോക്‌സഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നുവെന്ന് സുരേഷ് ഗോപി  (9 hours ago)

ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...  (9 hours ago)

ഇരു മുന്നണിയുടെയും നിരവധി അനുഭാവികൾ മനസ് മടുത്ത് വോട്ടെടുപ്പിൽ നിന്നും പിൻമാറിയതാണ് പോളിംഗ് കുറയാൻ കാരണം; സംസ്ഥാനത്ത് ആറുശതമാനത്തോളം പോളിംഗ് കുറഞ്ഞത് ഇടത്-വലത് മുന്നണികൾക്ക് തിരിച്ചടിയാണെന്ന് ബിജെപി സ  (10 hours ago)

ഇനിയൊരു തിരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാന്‍ അവനില്ല: വോട്ട് ചെയ്യാന്‍ ബാഗ്ലൂരില്‍ നിന്ന് നാട്ടിലെത്തി തിരികെ മടങ്ങാനിരിക്കെ മരണത്തിന്റെ വേഷത്തില്‍ അപകടമെത്തി- കോട്ടയം വെള്ളൂപ്പറമ്പിലെ വിദ്യാര്‍ത്ഥിയുടെ വ  (10 hours ago)

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...  (11 hours ago)

Malayali Vartha Recommends