Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്ര​വാ​സി​ക​ള്‍​ക്ക് ചി​ല​വ്​ ലാ​ഭി​ക്കാ​ന്‍ ഡി​ജി​റ്റ​ല്‍ വി​സ...!! വിസ പുതുക്കുമ്പോൾ പാസ്പോർട്ടിൽ സ്റ്റിക്കർ പതിക്കുന്ന രീതി അവസാനിച്ചു, 24 മണിക്കൂറും പ്രവാസികൾക്ക് വെബ്സൈറ്റ് വഴി വിസ പുതുക്കാം, വെബ്സൈറ്റിൽ നിന്ന് സി.പി.ആർ നമ്പർ, പാസ്പോർട്ട് നമ്പർ എന്നിവ ഉപയോഗിച്ച് ഡിജിറ്റൽ പെർമിറ്റ് എടുക്കാം, ഡിജിറ്റല്‍ വിസ ലഭിക്കുന്ന രീതി എങ്ങനെയെന്ന് നോക്കാം...

31 MARCH 2022 02:15 PM IST
മലയാളി വാര്‍ത്ത

പാസ്പോർട്ടും റസിഡൻസി പെർമിറ്റും ഡിജിറ്റൽവത്കരിക്കുന്ന പദ്ധതി ബഹ്റൈൻ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ബഹ്റൈനില്‍ ആരംഭിച്ച ഈ സംവിധാനം പ്രവാസികളെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമാണ്. വിസ പുതുക്കുമ്പോള്‍ പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യിക്കുന്നതിനുള്ള പ്രയാസമാണ് ഇതിലൂടെ ഒഴിവാകുന്നത്.

നിലവില്‍ ഏജന്‍റുമാര്‍ മുഖേനയാണ് മിക്കവരും സ്റ്റിക്കര്‍ പതിച്ചിരുന്നത്. എന്‍.പി.ആര്‍.എ സേവന കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫീസുകളിലുമാണ് ഇതിനുള്ള സൗകര്യമുണ്ടായിരുന്നത്. അഞ്ച് ദിനാര്‍ മുതലാണ് സ്റ്റിക്കര്‍ പതിച്ചുകിട്ടുന്നതിന് ഏജന്‍റുമാര്‍ ഫീസ് ഈടാക്കിയിരുന്നത്. ഇനിമുതല്‍ ഈ ചെലവ് ലാഭിക്കാന്‍ പ്രവാസികള്‍ക്ക് കഴിയും.

വിദേശികളുടെ വിസ പുതുക്കുമ്പോൾ പാസ്പോർട്ടിൽ സ്റ്റിക്കർ പതിക്കുന്ന ഇതോടെ രീതി അവസാനിച്ചിരിക്കുകയാണ്. പകരം bahrain.bh എന്ന വെബ്സൈറ്റ് വഴി ലഭിക്കുന്ന ക്യൂ.ആർ കോഡ് പതിച്ച ഡിജിറ്റൽ റസിഡൻസി പെർമിറ്റ് ഉപയോഗിക്കാം.ആഭ്യന്തര മന്ത്രാലയത്തിലെ നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്സ് അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് ആൽ ഖലീഫ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

എൻ.പി.ആർ.എ മുന്നോട്ടുവെച്ച് മന്ത്രിസഭ അംഗീകാരം നൽകിയ 24 പരിഷ്കരണ നടപടികളിൽ ഉൾപ്പെടുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ. ഇതുവരെ ഇതിൽ ഒമ്പത് ഇനങ്ങളാണ് പൂർത്തിയാക്കിയത്. സമയവും മനുഷ്യ അധ്വാനവും ലാഭിക്കാൻ സഹായിക്കുന്നതാണ് പാസ്പോർട്ട്, റസിഡൻസി പെർമിറ്റ് എന്നിവയുടെ ഡിജിറ്റൽവത്കരണം.

സ്റ്റിക്കർ പതിക്കുന്നത് ഒഴിവാക്കുന്നതിലൂടെ കടലാസ് രേഖകളുടെ ഉപയോഗം കുറക്കാനും ലക്ഷ്യമിടുന്നു. പ്രവാസികൾക്ക് 24 മണിക്കൂറും വെബ്സൈറ്റ് വഴി വിസ പുതുക്കാൻ സാധിക്കും. തുടർന്ന് വെബ്സൈറ്റിൽ നിന്ന് സി.പി.ആർ നമ്പർ, പാസ്പോർട്ട് നമ്പർ എന്നിവ ഉപയോഗിച്ച് ഡിജിറ്റൽ പെർമിറ്റ് എടുക്കാവുന്നതാണ്. വിദേശത്തുനിന്ന് ബഹ്റൈനിലേക്ക് വരുമ്പോൾ അതത് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ ഡിജിറ്റൽ റസിഡൻസി പെർമിറ്റ് കാണിച്ചാൽ മതിയാകും.

ക്യൂ.ആർ കോഡ് സ്കാൻ ചെയ്താൽ റസിഡൻസി പെർമിറ്റ് സംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭ്യമാകും. സ്മാർട്ട്ഫോണിൽ ഡിജിറ്റൽ പെർമിറ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനും സാധിക്കും. ഡിജിറ്റലാകുന്നതോടെ ബഹ്റൈനിൽനിന്നോ ബഹ്റൈന് പുറത്തുനിന്നോ ഓൺലൈനിൽ റസിഡൻസി പെർമിറ്റ് പുതുക്കാൻ കഴിയും.

കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഡിജിറ്റല്‍ റസിഡന്‍സി സംവിധാനം ബഹ്റൈനില്‍ പ്രാബല്യത്തില്‍ വന്നത്. ഇനിമുതല്‍ വിസ പുതുക്കുമ്ബോള്‍ www.bahrain.bh എന്ന വെബ്സൈറ്റില്‍നിന്ന് ക്യൂ.ആര്‍ കോഡ് പതിച്ച റസിഡന്‍സി പെര്‍മിറ്റ് ലഭിക്കും. ഇതിന്റെ പ്രിന്‍റ് എടുത്ത് കൈവശം സൂക്ഷിക്കണം. മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യാം.

വിദേശങ്ങളില്‍ നിന്ന് വരുമ്പോള്‍ പ്രിന്‍റൗട്ടോ മൊബൈല്‍ ഫോണിലെ കോപ്പിയോ ആണ് വിമാനത്താവളത്തില്‍ കാണിക്കേണ്ടത്. ഇലക്ട്രോണിക് കീ സര്‍വിസ് (ഇ-കീ) മുഖേന ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് വിസ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ലഭ്യമാകും.

വിമാനത്താവളങ്ങളില്‍ ക്യൂ.ആര്‍ കോഡ് പരിശോധിച്ച്‌ വിസസാധുത ഉറപ്പുവരുത്താന്‍ കൂടുതല്‍ സമയം എടുത്തേക്കാമെന്നതിനാല്‍ യാത്രക്കാര്‍ നേരത്തെതന്നെ വിമാനത്താവളത്തില്‍ എത്താന്‍ ശ്രദ്ധിക്കണമെന്ന് സാമൂഹികപ്രവര്‍ത്തകനായ ഫസലുല്‍ ഹഖ് പറഞ്ഞു. കാലാവധി കഴിഞ്ഞാലും വിസയുടെ ഡിജിറ്റല്‍ കോപ്പി സൂക്ഷിച്ചുവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റസിഡന്‍സി പെര്‍മിറ്റ് ഡിജിറ്റലാകുന്നതോടെ ബഹ്റൈന് പുറത്തായാലും പുതുക്കാന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്.

ഡിജിറ്റല്‍ വിസ ലഭിക്കുന്ന രീതി

1. www.bahrain.bh എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

2. Residency Services എന്ന വിഭാഗം തിരഞ്ഞെടുക്കുക

3. Residency Status Enquiry എന്നതില്‍ ക്ലിക്ക് ചെയ്യുക

4. ഒരു പെര്‍മിറ്റാണോ മള്‍ട്ടിപ്പിള്‍ പെര്‍മിറ്റുകളാണോ എന്ന് ക്ലിക്ക് ചെയ്യുക

4. പാസ്പോര്‍ട്ട് നമ്ബറും സി.പി.ആര്‍ നമ്ബറും നല്‍കുക

5. റസിഡന്‍സ് പെര്‍മിറ്റ് ഡൗണ്‍ലോഡ്, ഇ-മെയില്‍ സൗകര്യമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends