കുവൈത്തിലെ സൂഖ് മുബാറകിയയില്‍ വന്‍ തീപിടിത്തം... നിരവധി കടകള്‍ അഗ്നിക്കിരയായി
കുവൈത്തിലെ മുബാറക്കിയ സൂഖി മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തമുണ്ടായി. ഫയര്‍ ഫോഴ്സിന്റെയും എമര്‍ജന്‍സി ടീമുകളുടെയും ചുമതല സുഗമമാക്കാന്‍ മുബാറക്കിയ മാര്‍ക്കറ്റ് ഭാഗത്തും അവിടേക്കുള്ള റോഡുകളിലും ഒത്തുകൂടരുതെന്ന് ഗവണ്മെന്റ് കമ്യൂണിക്കേഷന്‍ സെന്ററും ഫയര്‍ ഫോഴ്സും സ്വദേശികളോടും വിദേശികളോടും അഭ്യര്‍ഥിച്ചു. 25 കടകള്‍ക്ക് തീപിടിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു.
നിസ്സാര പരിക്കേറ്റ് ഒമ്ബത് പേരെ പ്രാഥമിക ശുശ്രൂഷ നല്കി വിട്ടയച്ചു. നാലുപേരെ അമീരി ആശുപത്രിയിലേക്കും ഒരാളെ അല്‍ ബാബ്തൈന് കേന്ദ്രത്തിലേക്കും മാറ്റി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:30ഓടെയാണ് സംഭവം. അഗ്നിശമന വിഭാഗം മണിക്കൂറുകള്‍ കഠിന പ്രയത്നം നടത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. എട്ട് കേന്ദ്രങ്ങളില്‍നിന്നുള്ള അഗ്നിശമന യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തി.
https://www.facebook.com/Malayalivartha