Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില, പെട്രോളിന് 16 ശതമാനത്തിലേറെ വര്‍ധിച്ചപ്പോള്‍ ഡീസലിന്‍റെ വില 26 ശതമാനം ഉയര്‍ന്നു,കണ്ണുതള്ളി പ്രവാസികൾ

02 APRIL 2022 02:43 PM IST
മലയാളി വാര്‍ത്ത

2015 മുതലാണ് അന്താരാഷ്ട്ര വിലയ്ക്ക് അനുസൃതമായി ഓരോ മാസവും ഇന്ധനവില പ്രഖ്യാപിക്കുന്ന പതിവ് യു.എ.ഇ ആരംഭിച്ചത്. അതിന് ശേഷം പ്രഖ്യാപിച്ച ഏറ്റവും ഉയര്‍ന്ന പെട്രോള്‍-ഡീസല്‍ വിലയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്ധനവിലയാണ് വെള്ളിയാഴ്ച നിലവില്‍ വന്നത്. റോക്കറ്റ് വേഗത്തിൽ കുതിച്ചുയരുകയാണ് ഇന്ധനവില.

ഡിസല്‍ വില ചരിത്രത്തില്‍ ആദ്യമായി ലിറ്ററിന് നാല് ദിര്‍ഹം കടന്നപ്പോൾ പെട്രോളിന് 16 ശതമാനത്തിലേറെ വില വര്‍ധിച്ചപ്പോള്‍ ഡീസലിന്‍റെ വില 26 ശതമാനം ഉയര്‍ന്നു. വലിയ തിരിച്ചടിയാണ് ഈ വില വര്‍ദ്ധനവ് മൂലം നേരിടേണ്ടിവരിക.റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ നിരക്ക് കുത്തനെ ഉയര്‍ന്നതാണ് യു.എ.ഇ ആഭ്യന്തര വിപണിയിലും എണ്ണവില കുതിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തൽ.

സൂപ്പര്‍ പെട്രോളിന്‍റെ വില 3.23 ദിര്‍ഹമില്‍ നിന്ന് 3.74 ദിര്‍ഹമായി. സ്പെഷ്യല്‍ പെട്രോളിന് 3.12 ദിര്‍ഹമില്‍ നിന്ന് 3.62 ദിര്‍ഹമായി. ഡീസലിനും ഇപ്ലസ് പെട്രോളിനുമാണ് ഏറ്റവും വില കൂടിയത്. ഇപ്ലസ് വില 3.05 ദിര്‍ഹമില്‍നിന്ന് 3.55 ദിര്‍ഹമായി. ഡീസല്‍ വില ലിറ്ററിന് 3.19 ദിര്‍ഹമില്‍നിന്ന് 4.02 ദിര്‍ഹമായി ഉയര്‍ന്നു.

അതേസമയം ഖത്തറും ഏപ്രില്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസത്തെ അതേ വില തന്നെയാണ് ഈ മാസവും പ്രഖ്യാപിച്ചിരിക്കുന്നത്. വിലവർദ്ധനവ് ഉണ്ടായില്ലെന്നത് മാത്രമാണ് അശ്വാസം. ഖത്തര്‍ എനര്‍ജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. പെട്രോള്‍ പ്രീമിയം ലിറ്ററിന് 2 റിയാല്‍, സൂപ്പര്‍ ലിറ്ററീന് 2.10 റിയാല്‍, ഡീസല്‍ ലിറ്ററിന് വില 2.05 റിയാല്‍ എന്നിങ്ങനെയാണ് നിരക്ക്.

സൂപ്പര്‍ ഗ്രേഡ് പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയിലും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്‌ മാറ്റം വരുത്തിയിട്ടില്ല. യുഎഇയില്‍ 2022 ഏപ്രില്‍ മാസത്തെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചത് ഇന്ധന വില കമ്മിറ്റിയാണ്. ഏപ്രില്‍ ഒന്നു മുതല്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 3.74 ദിര്‍ഹമായിരിക്കും നിരക്ക്. മാര്‍ച്ച്‌ മാസം സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 3.23 ദിര്‍ഹമായിരുന്നു നിരക്ക്.

സ്പെഷ്യല്‍ 95 പെട്രോളിന് ഏപ്രില്‍ 1 മുതല്‍ 3.62 ദിര്‍ഹമാണ് വില. മാര്‍ച്ച്‌ മാസം സ്പെഷ്യല്‍ 95 പെട്രോളിന്റെ വില 3.12 ദിര്‍ഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.55 ദിര്‍ഹമാണ് ഏപ്രില്‍ മാസത്തെ നിരക്ക്. മാര്‍ച്ച്‌ മാസത്തില്‍ ഇ പ്ലസ് ലിറ്ററിന് 3.05 ദിര്‍ഹമായിരുന്നു വില. മാര്‍ച്ച്‌ മാസത്തില്‍ ലിറ്ററിന് 3.19 ദിര്‍ഹമായിരുന്ന ഡീസലിന് 2022 ഏപ്രിലില്‍ ലിറ്ററിന് 4.02 ദിര്‍ഹമായിരിക്കും ഈടാക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (59 minutes ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (1 hour ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (1 hour ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (1 hour ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (2 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (3 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (3 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (4 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (4 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (4 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (4 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (4 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (4 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends