Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികളായ വനിതകള്‍ക്ക് ഇനി ധൈര്യമായി നാട്ടില്‍ വരാം... സ്വന്തം കാലില്‍ നില്‍ക്കാന്‍ വനിതകള്‍ക്കായി 30 ലക്ഷം രൂപവരെ വായ്പ നല്‍കുന്ന വനിതാമിത്ര പദ്ധതിയുമായി വനിതാവികസന കോര്‍പറേഷന്‍

05 APRIL 2022 08:49 PM IST
മലയാളി വാര്‍ത്ത

പ്രവാസികളായ വനിതകള്‍ ജോലി മതിയാക്കി നാട്ടില്‍ എത്തിയാല്‍ എന്ത് ചെയ്യും എന്ന ചിന്ത ഇനി വേണ്ട. കഷ്ടപ്പെട്ട് മക്കളെയും കുടുംബത്തെയും കളഞ്ഞ് ജീവിതകാലം മുഴുവന്‍ ജോലിനോക്കേണ്ടിവരില്ല. എല്ലാത്തിനും പരിഹാരമായി വനിതാമിത്ര പദ്ധതിയുമായി നോര്‍ക്കയും വനിതാ വികസന കോര്‍പറേഷനും കൈകോര്‍ക്കുന്നു.

വിദേശത്തു 2 വര്‍ഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്തശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയ വനിതകള്‍ക്കു 30 ലക്ഷം രൂപവരെ വായ്പ നല്‍കുന്ന പദ്ധതിയാണ് വനിതാമിത്ര പദ്ധതി. ഈ സാമ്പത്തികവര്‍ഷം 1000 വായ്പകള്‍ ലഭ്യമാക്കുമെന്നു നോര്‍ക്ക റൂട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണനും വനിതാവികസന കോര്‍പറേഷന്‍ അധ്യക്ഷ കെ.സി.റോസക്കുട്ടിയും അറിയിച്ചു.

വനിതാവികസന കോര്‍പറേഷന്റെ 6% പലിശ നിരക്കിലുള്ള വായ്പയ്ക്ക് ആദ്യ 4 വര്‍ഷം നോര്‍ക്ക റൂട്ട്‌സിന്റെ 3% സബ്‌സിഡി ലഭിക്കും. കോര്‍പറേഷന്റെ  www.kswdc.org  വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. നോര്‍ക്ക റൂട്‌സ് സിഇഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരിയും കോര്‍പറേഷന്‍ എംഡി കെ.സി.ബിന്ദുവും ധാരണാപത്രം കൈമാറി.

വിശദാംശങ്ങള്‍ക്കു വനിതാവികസന കോര്‍പറേഷന്റെ 0471- 2454585, 2454570, 9496015016 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ നോര്‍ക്ക റൂട്‌സിന്റെ www.norkaroots.org ... വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം.

മഹാമാരിയെത്തുടര്‍ന്ന് സംസ്ഥാനത്തു തിരിച്ചെത്തിയ പ്രവാസികള്‍ക്ക് കുടുംബശ്രീയിലൂടെ സാമ്പത്തിക സുരക്ഷ പദ്ധതി ഒരുക്കുന്നു. പ്രവാസി ഭദ്രത നാനോ പ്രോഗ്രാമിന്റെ ഭാഗമായാണ് നോര്‍ക്ക ഇത് നടപ്പിലാക്കുന്നത്. കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ അല്ലെങ്കില്‍ തൊഴില്‍ നഷ്ടത്തെ തുടര്‍ന്ന് സംസ്ഥാനത്തു തിരിച്ചെത്തിയ വനിത സഹായ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ എന്നിവര്‍ക്ക് പലിശ രഹിത വായ്പകളും ലഭിക്കും. കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്കും ഈ പദ്ധതി വഴി വായ്പ ലഭിക്കും. നോര്‍ക്ക വകുപ്പിന്റെ ഫീല്‍ഡ് ഏജന്‍സിയായ നോര്‍ക്ക റൂട്‌സ് അനുവദിക്കുന്ന ഫണ്ടില്‍നിന്നും ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു 2 ലക്ഷം രൂപ വരെയാണ് ധനസഹായം ലഭിക്കുന്നത്.

ഒരു സംരംഭത്തിന്റെ 75 ശതമാനം അല്ലെങ്കില്‍ 2 ലക്ഷം രൂപ, ഇതില്‍ ഏതാണോ കുറവ് അതായിരിക്കും ലഭിക്കുക. മോറട്ടോറിയം കാലയളവിന്റെ രണ്ടു വര്‍ഷത്തിനുള്ളില്‍, വായ്പ തുല്യ തവണകളായി തിരിച്ചടക്കണം. പലിശരഹിത വായ്പ ലഭിച്ചതിനു ശേഷം സംരംഭം ആരംഭിക്കാതിരിക്കുകയോ, ഇടക്കുവെച്ച് നിര്‍ത്തുകയോ ചെയ്താല്‍ ആറ് മാസത്തിനുള്ളില്‍ തുക തിരിച്ചടച്ചിരിക്കണം.

രണ്ട് ഗഡുക്കളായാണ് വായ്പ നല്‍കുന്നത്. സംരംഭം തുടങ്ങുന്ന സമയത്ത് ആദ്യ ഗഡു ലഭിക്കും. പകുതിയാകുമ്പോള്‍ പ്രോജക്റ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷമായിരിക്കും രണ്ടാം ഗഡു ലഭിക്കുന്നത്. 14 ലക്ഷത്തോളം പ്രവാസികള്‍ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ ഏകദേശ കണക്ക്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (6 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends