Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യു.എ.ഇയിലേക്ക് യാത്ര ചെയ്യാനാണോ പ്ലാൻ, യാത്രക്ക് മുമ്പ് അനുമതി തേടണം, പാസ്പോര്‍ട്ടുകളില്‍ താമസ വിസ പതിപ്പിക്കുന്നത് ഒഴിവാക്കിയതിന്‍റെ ഭാഗമായി പുതിയ നടപടി

13 APRIL 2022 06:06 PM IST
മലയാളി വാര്‍ത്ത

യു.എ.ഇയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഒരു പുതിയ അറിയിപ്പാണ് പങ്കുവയ്ക്കാനുള്ളത്. കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടാണ് നിങ്ങളുടെ കൈയ്യിൽ ഇരിക്കുന്നതെങ്കിൽ അതിൽ താമസ വിസ പതിപ്പിച്ചിട്ടുണ്ടെങ്കിൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.ഇത്തരം പാസ്പോർട്ടുകളാണ് നിങ്ങളുടെ കൈവശമുള്ളതെങ്കിൽ യു.എ.ഇയിലേക്കുള്ള യാത്രക്ക് മുമ്പ് ജി.ഡി.ആര്‍എഫ്.എയുടെ അനുമതി തേടണമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

യു.എ.ഇയില്‍ പാസ്പോര്‍ട്ടുകളില്‍ താമസ വിസ പതിപ്പിക്കുന്നത് ഒഴിവാക്കിയതിന്‍റെ ഭാഗമായാണ് നടപടിയെന്ന് കരുതുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ പാസ്പോര്‍ട്ട് പുതുക്കിയാലും വിസ പുതിയ പാസ്പോര്‍ട്ടിലേക്ക് മാറ്റാറില്ല. വിസ പഴയ പാസ്പോര്‍ട്ടില്‍ തന്നെയായിരിക്കും. ഇങ്ങനെയുള്ളവര്‍ യാത്ര ചെയ്യുമ്പോൾ ജി.ഡി.ആര്‍.എഫ്.എയുടെ അനുമതി വേണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. പ്രവാസികള്‍ക്ക് താമസ രേഖയായി ഇന്ന് ഏപ്രില്‍ 11 മുതല്‍ എമിറേറ്റ്‌സ് ഐഡി മാത്രം മതിയാകും.

പാസ്‌പോര്‍ട്ടില്‍ പതിപ്പിക്കുന്ന താമസവിസ ഇനി ആവശ്യമില്ലെന്ന അറിയിപ്പ് ദിവസങ്ങൾക്ക് മുമ്പ് വന്നിരുന്നു. വിസ സ്റ്റാമ്പിംഗ് സമ്പ്രദായം അവസാനിപ്പിക്കാനുള്ള യുഎഇ ഭരണകൂടത്തിന്റെ തീരുമാനം നിലവില്‍ വന്നതോടെയാണിത്. ഇനി മുതല്‍ വിസക്ക് പകരം ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്‌സ് ഐഡി മാത്രം മതിയാകും.

പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പുതുതായി വിസയില്‍ എത്തുന്നവരും വിസ പുതുക്കല്‍ ആവശ്യമുള്ളവരും വിസ സ്റ്റാമ്പിംഗിനും എമിറേറ്റ്‌സ് ഐഡിക്കും രണ്ട് അപേക്ഷകള്‍ നല്‍കുകയോ അവയുമായി ബന്ധപ്പെട്ട രണ്ട് തരം നടപടിക്രമങ്ങളിലൂടെ പോവുകയോ ചെയ്യേണ്ടതില്ല.

ഇനി ഒരു അപേക്ഷ മാത്രം മതിയാവും. എമിറേറ്റ്‌സ് ഐഡിക്കുള്ള ആപ്ലിക്കേഷന്‍ മാത്രം നല്‍കിയാല്‍ മതി. മുമ്പത്തെ പോലെ വിസ സ്റ്റാമ്പിംഗിന് പാസ്‌പോര്‍ട്ട് എമിഗ്രേഷന്‍ ഓഫീസില്‍ നല്‍കി കാത്തിരിക്കേണ്ട ആവശ്യവുമില്ല. നിലവില്‍ വിസ സ്റ്റാമ്പിംഗ് കഴിഞ്ഞ കൊറിയര്‍ വഴിയാണ് പാസ്‌പോര്‍ട്ട് പ്രവാസികളുടെ കൈകളിലെത്തുന്നത്. ഈ കടമ്പ ഒഴിവാക്കാന്‍ പുതിയ തീരുമാനത്തിലൂടെ സാധിക്കും.

പുതിയ മാറ്റങ്ങള്‍ അനുബന്ധമായി  യുഎഇ എമിറേറ്റ്‌സ് ഐഡി അടുത്തിടെ വലിയ പരിഷ്‌ക്കരണത്തിന് വിധേയമാക്കിയിരുന്നു. പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്ന വിസയില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിവരങ്ങളും എമിറേറ്റ്‌സ് ഐഡിയിലും ഉള്‍പ്പെടുത്തി. ഇതുപ്രകാരം പ്രവാസികളുടെ വ്യക്തിപരമായ വിവരങ്ങള്‍, താമസവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍, തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍, സ്‌പോണ്‍സറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയവ ഐഡി കാര്‍ഡിലും ലഭ്യമാണ്. ഇ-ലിങ്ക് സംവിധാനം വഴി എവിടെ വച്ചും വായിച്ചെടുക്കാവുന്ന രീതിയിലാണ് ഈ വിവരങ്ങള്‍ തിരിച്ചറിയല്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (35 minutes ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (2 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (2 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (3 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (3 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (3 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (4 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (5 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (5 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (5 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (5 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (5 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (6 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (6 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (6 hours ago)

Malayali Vartha Recommends