പ്രവാസികളുടെ പ്രതീക്ഷ തെറ്റിച്ച് ഖത്തർ, ഡിസ്കവര്‍ ഖത്തര്‍ വെബ്സൈറ്റിലെ 'വിസ ഓണ്‍ അറൈവല്‍' ഹോട്ടല്‍ ബുക്കിങ് വിന്‍ഡോ വീണ്ടും സജീവമായി, കുടുംബത്തെ ഒപ്പമെത്തിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഇനി ഓണ്‍ അറൈവല്‍ യാത്ര ചെലവേറും...!!

ഏപ്രില്‍ അഞ്ചിനായിരുന്നു ഇന്ത്യ, ഇറാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിസ ഓണ്‍ അറൈവല്‍ യാത്രക്കാര്‍ക്ക് ഡിസ്കവര്‍ ഖത്തര്‍ വഴി ഹോട്ടല്‍ ബുക്കിങ് നിര്‍ബന്ധമായി നിര്‍ദേശമിറങ്ങുന്നത്. ഏപ്രില്‍ 14ന് പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരുമെന്നായിരുന്നു അറിയിപ്പ്..
എന്നാല്‍, അടുത്ത ദിവസം ഡിസ്കവര്‍ ഖത്തര്‍ വെബ്സൈറ്റിലെ ബുക്കിങ് വിന്‍ഡോ നീക്കം ചെയ്തിരുന്നു. എന്നാല്‍ ബുക്കിങ് പേജ് വെബ്‍സൈറ്റില്‍ നിന്ന് ഒഴിവാക്കിയത് പ്രതീക്ഷയോടെയാണ് പ്രവാസികള്‍ വീക്ഷിച്ചിരുന്നത്. കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ ഖത്തറിലേക്ക് കൊണ്ടുവരാനുള്ള മാര്‍ഗമായിരുന്നു വിസ ഓണ്‍ അറൈവല്‍.
എന്നാല്‍ ഇത്തരത്തില്‍ വിസ അനുവദിക്കുന്നതിന് ഖത്തറില്‍ തങ്ങുന്ന കാലത്തേക്ക് ഉടനീളം താമസിക്കാനുള്ള ഹോട്ടല്‍ ബുക്ക് ചെയ്‍തിരിക്കണമെന്നാണ് പുതിയ നിബന്ധന. മൂന്ന് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമായാണ് ഇത് കൊണ്ടുവന്നത്.ഡിസ്‍കവര്‍ ഖത്തര്‍ വെബ്‍സൈറ്റില്‍ നിന്നു തന്നെ ഹോട്ടല്‍ ബുക്കിങ് നടത്തി രേഖ സമര്‍പ്പിച്ചെങ്കില്‍ മാത്രമേ ഓണ്‍ അറൈവല്‍ വിസ അനുവദിക്കൂ എന്നാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്ന അറിയിപ്പിലുള്ളത്.
ബുക്കിങ് പേജ് വെബ്‍സൈറ്റില്‍ നിന്ന് ഒഴിവാക്കിയത് പിന്നാലെ അധികൃതരില്‍ നിന്നും തുടര്‍ന്നുള്ള നീക്കത്തിനായി കാത്തിരിപ്പിലായിരുന്നു പ്രവാസികളുടെ പ്രതീക്ഷകൾ തെറ്റിച്ച് ഒടുവിൽ ഡിസ്കവര്‍ ഖത്തര്‍ വെബ്സൈറ്റിലെ 'വിസ ഓണ്‍ അറൈവല്‍' ഹോട്ടല്‍ ബുക്കിങ് വിന്‍ഡോ വീണ്ടും സജീവമായിരിക്കുകയാണ്. ബുധനാഴ്ച മുതലാണ് ഹോട്ടല്‍ ബുക്കിങ് വിന്‍ഡോ സജീവമായി തുടങ്ങിയിരിക്കുന്നത്.
വ്യാഴാഴ്ച മുതല്‍ ബുക്കിങ് ലഭ്യമാവുന്ന രീതിയിലാണ് വിന്‍ഡോ തുറന്നത്. വെബ്സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ വിസ ഓണ്‍ അറൈവലുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് സന്ദര്‍ശിക്കാനുള്ള ലിങ്കുമുണ്ട്. യാത്ര പുറപ്പെടുന്ന രാജ്യത്തിനനുസരിച്ചുള്ള വിസ നിര്‍ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം കൃത്യമായി വെബ്സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്.
ഓരോ രാജ്യക്കാര്‍ക്കുമനുസരിച്ച് വിസ നിയമങ്ങളിലെ വ്യത്യാസങ്ങളും നിര്‍ദേശങ്ങളും വ്യക്തവുമാണ്.ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആറു മാസം കാലാവധിയുള്ള പാസ്പോര്‍ട്ട്, റിട്ടേണ്‍ ടിക്കറ്റ്, ഹോട്ടല്‍ ബുക്കിങ്, വിസ കാലാവധി 30 ദിവസം എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.
വ്യാഴാഴ്ച മുതലുള്ള ഓണ്‍ അറൈവല്‍ അപേക്ഷക്ക്, ഇഹ്തിറാസ് പോര്‍ട്ടലില്‍ നിന്നും ഡിസ്കവര്‍ ഖത്തര്‍ ഹോട്ടല്‍ ബുക്കിങ് ആവശ്യപ്പെടുന്നതായി ട്രാവല്‍ ഏജന്‍റുമാരും യാത്രക്കാരും അനുഭവങ്ങള്‍ പങ്കുവെച്ചു.ചുരുങ്ങിയ ചെലവില്‍ കുടുംബത്തെ ഒപ്പമെത്തിക്കാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഇനി ഓണ്‍ അറൈവല്‍ യാത്ര ചെലവേറും.
https://www.facebook.com/Malayalivartha

























