പ്രവാസികൾകളുടെ സുരക്ഷ ഇനി യു.എ.ഇയുടെ കൈകളിൽ സേഫ്, ഡിജിറ്റൽ മുന്നറിയിപ്പുമായി അബുദാബി പൊലീസ്, പുതിയ സംവിധാനം

കാലാവസ്ഥ വ്യതിയാനം മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസിക്കാൻ വകയുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പൊടിക്കാറ്റ്, മഴ, മഞ്ഞ് തുടങ്ങിയ സാഹചര്യങ്ങളിൽ അബുദാബി നിരത്തുകളിലെ വേഗപരിധിയിൽ മാറ്റമുണ്ടാകാറുണ്ട്. ഇത് കൃമായി അറിയാൻ ചിലപ്പോൾ പലർക്കും സാധിച്ചെന്നുവരില്ല. ഇത്തരം കാലാവസ്ഥ മാറ്റത്തിൽ വാഹനന വേഗപരിധിയിൽ മാറ്റമുണ്ടായാൽ ഇനി ഇത് കൃത്യമായി നിങ്ങളിലേക്കെത്താനുള്ള പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് അബുദാബി പൊലീസ്.
പ്രതികൂല കാലാവസ്ഥയില്‍ വാഹനങ്ങള്‍ക്ക് വേഗപരിധി നിഷ്‌കര്‍ഷിച്ച് എമിറേറ്റിലുടനീളം ഡിജിറ്റൽ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.ഇതുവഴി കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി ഡ്രൈവർമാരിലേക്ക് എത്തിക്കാൻ സാധിക്കുന്നു. മാത്രമല്ല മുന്നറിയിപ്പുകൾ യാഥാസമയം എത്തിക്കുന്നതിലൂടെ ഗതാഗത സുരക്ഷയുറപ്പാക്കാനാകും സാധിക്കുന്നു.
അസ്ഥിര കാലാവസ്ഥകളിൽ വാഹനവുമായി പുറത്തിറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.മഴ, കാറ്റ്, മണല്‍ക്കാറ്റ്, മൂടല്‍മഞ്ഞ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയുള്ള സമയത്താണ് ഈ ബോര്‍ഡുകള്‍ പ്രവര്‍ത്തനസജ്ജമാവുന്നത്.
മണിക്കൂറില്‍ 80 കിലോമീറ്ററായി വേഗപരിധി നിഷ്കര്‍ഷിക്കുന്നതാണ് ഈ ബോര്‍ഡുകള്‍. അധികൃതര്‍ നല്‍കുന്ന വേഗപരിധി നിര്‍ബന്ധമായും പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കുക, ഉറക്കം തോന്നിയാല്‍ വാഹനമോടിക്കരുത്.
ഉറക്കം തോന്നിയാൽ അപകടമുണ്ടാവുന്നത് തടയാന്‍ ഡ്രൈവര്‍മാര്‍ ആവശ്യത്തിന് വിശ്രമിക്കണം. ഉടന്‍ തന്നെ വാഹനം വഴിയരികിലേക്ക് മാറ്റി വിശ്രമിക്കണം.റമദാനില്‍ സുരക്ഷിത ഡ്രൈവിങ് ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി അബൂദബി പൊലീസ് നടത്തുന്ന സമൂഹമാധ്യമ ബോധവത്കരണത്തിലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.
വ്രതമനുഷ്ഠിക്കുന്നതിനാല്‍ വാഹനമോടിക്കുമ്പോള്‍ ഉറക്കംവരാന്‍ സാധ്യതയുണ്ട്. ഇത് വലിയ അപകടത്തിനു വഴിവെക്കും. ആവശ്യത്തിന് ഉറങ്ങുക, ഉറക്കം തോന്നിയാല്‍ ഒരിക്കലും വാഹനമോടിക്കരുത്, ഉറക്കം തോന്നിയാല്‍ വണ്ടി സുരക്ഷിതമായ ഇടത്തേക്ക് മാറ്റിനിര്‍ത്തി ഉറങ്ങുക, ദീര്‍ഘസമയത്തേക്ക് ഡ്രൈവ് ചെയ്യരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് പൊലീസ് നല്‍കുന്നു.
https://www.facebook.com/Malayalivartha

























