ലോറിയുമായി കൂട്ടിയിടിച്ച് അപകടം, മക്കയിൽ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

മക്കയിൽ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് പെരിങ്ങൊളം സ്വദേശി പടിഞ്ഞാറെ മനത്താനത്ത് അബ്ദുറഹിമാൻ ആണ് മരിച്ചത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. വെള്ളം കൊണ്ടുപോകുന്ന ട്രക്കിന്റെ ഡ്രൈവറായിരുന്നു അബ്ദുറഹിമാൻ. ഞായറാഴ്ച പുലർച്ചെ മക്കയിലെ കാക്കിയയിലായിരുന്നു അപകടം. ഓടിച്ച വാഹനം എതിരെ വന്ന ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു.മൃതദേഹം മക്ക അസീസിയ അൽ നൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ കബറടക്കും.
https://www.facebook.com/Malayalivartha

























