ഒമാനിൽ കപ്പലിൽ വന്‍ തീപിടിത്തം, രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്, അപകടം തുറമുഖത്ത് നങ്കൂരമിട്ട തടി കൊണ്ടു നിര്‍മ്മിച്ച കപ്പലിൽ

ഒമാനിലെ ഖസബ് തുറമുഖത്തുണ്ടായ വന്‍ തീപിടിത്തത്തിൽ രണ്ട് കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. തുറമുഖത്ത് നങ്കൂരമിട്ട തടി കൊണ്ടു നിര്‍മ്മിച്ച കപ്പലിനാണ് തീപിടിച്ചത്. മറ്റു കപ്പലുകളിലേക്ക് പടരുന്നതിന് മുമ്പേ സിവില്‍ ഡിഫന്‍സ് സേന തീ നിയന്ത്രണവിധേയമാക്കി. മുസാന്ദം ഗവര്‍ണറേറ്റിലാണ് തീപിടിത്തമുണ്ടായ ഖസബ് തുറമുഖം.
കപ്പല്‍ ജീവനക്കാര്‍ക്ക് നിസാരപരിക്കുകൾ മാത്രമേ ഉള്ളൂവെന്നാണ് റിപ്പോർട്ട്. സംഭവം അറിഞ്ഞതോടെ ഖസബ് വിലായത്തിലെ പൊലീസ് കമാന്‍ഡന്റും ഒമാന്‍ റോയല്‍ എയര്‍ഫോഴ്‌സും സ്ഥലത്തെത്തി. എത്രയും വേഗം തീയണച്ചതിനാല്‍ കൂടുതല്‍ ഇടങ്ങളിലേക്ക് തീ പടരുന്നത് തടയാനായെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























