Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

യു.എ.ഇ പ്രഖ്യാപിച്ച പുതിയ വിസ പ്രവാസികള്‍ക്കുള്ള സമ്മാനം, തൊഴില്‍ തട്ടിപ്പ് ഒഴിവാക്കാനും ജോലി അന്വേഷിച്ചെത്തുന്നവരുടെ സന്ദര്‍ശനം നിയമപരമാക്കാനും ഉപകരിക്കും, പുതിയ വിസകള്‍ സെപ്റ്റംബര്‍ മുതല്‍

20 APRIL 2022 04:48 PM IST
മലയാളി വാര്‍ത്ത

യു.എ.ഇ പ്രഖ്യാപിച്ച പുതിയ വിസ പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കായി യു.എ.ഇ പ്രഖ്യാപിച്ച വിസ തൊഴില്‍ തട്ടിപ്പ് ഒഴിവാക്കാനും ജോലി അന്വേഷിച്ചെത്തുന്നവരുടെ സന്ദര്‍ശനം നിയമപരമാക്കാനും ഉപകരിക്കുമെന്നതാണ് പ്രത്യേകത.ജര്‍മനി ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ ജോലി അന്വേഷകര്‍ക്കായുള്ള ഇത്തരം വിസകള്‍ നല്‍കുന്നുണ്ട്.

നിലവില്‍ ടൂറിസ്റ്റ് വിസയിലാണ് തൊഴില്‍ അന്വേഷകരെത്തുന്നത്. ഇവര്‍ക്ക് ജോലി ചെയ്യുന്നതിനോ അന്വേഷിക്കുന്നതിനോ നിയമപരമായ പരിമിതികളുണ്ട്. ഇത് മുതലെടുത്താണ് തൊഴില്‍ തട്ടിപ്പുകാര്‍ ആളുകളെ ടൂറിസ്റ്റ് വിസയില്‍ എത്തിക്കുന്നത്. എന്നാല്‍, തൊഴില്‍ അന്വേഷകര്‍ക്കായി പ്രത്യേക വിസ യാഥാര്‍ഥ്യമാകുന്നതോടെ യു.എ.ഇയിലെ ഇവരുടെ താമസവും ജോലി അന്വേഷണവും നിയമപരമാകും.

എത്രപേര്‍ ജോലി അന്വേഷിച്ചെത്തുന്നു എന്നതിന്‍റെ കണക്ക് യു.എ.ഇ അധികൃതര്‍ക്ക് ലഭിക്കാനും ഇത് ഗുണം ചെയ്യും. പുതിയ വിസകള്‍ സെപ്റ്റംബര്‍ മുതല്‍ യാഥാര്‍ഥ്യമാകും. വിസയുടെ കാലാവധി എത്രയെന്ന് പറയുന്നില്ലെങ്കിലും  വീണ്ടും ദീര്‍ഘിപ്പിക്കാവുന്ന രീതിയില്‍ മൂന്ന് മാസത്തെ വിസ നല്‍കാനാണ് സാധ്യത.

കൂടാതെ യു.എ.ഇയുടെ പുതിയ വിസ ആനുകൂല്യങ്ങള്‍ കുടുംബവുമൊത്ത് യു.എ.ഇയില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഗുണം ചെയ്യും.10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് പ്രായപരിധിയില്ലാതെ മക്കളെ സ്പോണ്‍സര്‍ ചെയ്യാം. ഇവര്‍ക്ക് എത്ര പേരെ വേണമെങ്കിലും വീട്ടുജോലിക്ക് നിയമിക്കാം. എത്രകാലം യു.എ.ഇക്ക് പുറത്ത് ഗോള്‍ഡന്‍ വിസക്കാര്‍ താമസിച്ചാലും വിസ റദ്ദാവില്ല. ഗോള്‍ഡന്‍ വിസ ഉടമകള്‍ മരിച്ചാല്‍ മക്കള്‍ക്കും കുടുംബത്തിനും പത്തുവര്‍ഷത്തെ വിസ കാലാവധി തീരുന്നത് വരെ യു.എ.ഇയില്‍ തുടരാവുന്നതാണ്.

ഗ്രീന്‍ വിസക്കാര്‍ക്ക് ആണ്‍മക്കളെ 25 വയസ്സ് വരെ സ്പോണ്‍സര്‍ ചെയ്യാം. പെണ്‍കുട്ടികള്‍ അവിവാഹിതരാണെങ്കില്‍ എത്രപ്രായം വരെയും സ്പോണ്‍സര്‍ ചെയ്യാന്‍ അനുമതി നല്‍കും. മാത്രമല്ല താല്‍ക്കാലിക ജോലിക്കായുള്ള വിസകളും ഒരുപാട് പേർക്ക് ഉപകാരമാകും. ചില പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കുന്നതിന് നിശ്ചിത കാലത്തേക്ക് യു.എ.ഇയില്‍ വന്ന് പോകാന്‍ ഇതുവഴി സാധിക്കും.

സ്പോണ്‍സറോ തൊഴിലുടമയോ ഇല്ലാതെ അഞ്ച് വര്‍ഷം വരെ ജോലി ചെയ്യാവുന്നവർക്കാണ് ഗ്രീന്‍ വിസ ഏറെ ഉപകരിക്കുന്നത്.സ്വയം തൊഴില്‍, ഫ്രീലാന്‍സ് ജോലികള്‍, വിദ്ഗധ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് ഈ വിസ നല്‍കുക. യു.എ.ഇയില്‍ റിട്ടയര്‍മമെന്‍റ് ജീവിതം ആഗ്രഹിക്കുന്നവര്‍ക്കും മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അഞ്ച് വര്‍ഷത്തെ ഗ്രീന്‍ വിസ നല്‍കും

വിദഗ്ധ തൊഴിലാളികള്‍ക്ക് കുറഞ്ഞത് ബിരുദമെങ്കിലും യോഗ്യതയും മാസം 15,000 ദിര്‍ഹം ശമ്പളവും വേണം. ഏതെങ്കിലും സ്ഥാപനവുമായി തൊഴില്‍ കരാറുണ്ടായിരിക്കണമെന്ന് മാത്രമല്ല തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് സ്വയം തൊഴില്‍ അനുമതി നേടിയിരിക്കണം. ചികിത്സ, വിനോദ സഞ്ചാരം, ബന്ധുക്കളെ സന്ദര്‍ശിക്കല്‍, ബിസിനസ് അന്വേഷണം, വിദ്യാഭ്യാസം, പരിശീലനം, അടിയന്തര ആവശ്യങ്ങള്‍, മറ്റ് ജി.സി.സിയിലെ താമസക്കാര്‍ എന്നിവക്കുള്ള വിസയും പ്രവാസികള്‍ക്ക് ഗുണം ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (6 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (8 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (8 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (8 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (8 hours ago)

Malayali Vartha Recommends