Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികളുടെ പരാതി ഏറ്റു, ഫാമിലി സന്ദര്‍ശക വിസ കാലാവധി പുതുക്കാന്‍ സൗദിയുടെ പുതിയ നിബന്ധന

20 APRIL 2022 04:59 PM IST
മലയാളി വാര്‍ത്ത

ഫാമിലി സന്ദര്‍ശക വിസ കാലാവധി പുതുക്കാന്‍ തവസ്സുല്‍ സേവനം ഉപയോഗിക്കാമെന്ന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റഫോമായ അബ്ഷിറിലെ തവസ്സുല്‍ സേവനം ഇതിനായി ഇനി ഉപയോഗപ്പെടുത്താവുന്നതാണ്.

അബ്ഷിര്‍ വഴി ഫാമിലി സന്ദര്‍ശന വിസ ദീര്‍ഘിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയരുന്ന പശ്ചാത്തലത്തിലാണ് ഇതേ പ്ലാറ്റ്‌ഫോമിലെ തവാസ്സുല്‍ സേവനം പ്രയോജനപ്പെടുത്താമെന്ന് സൗദി ജവാസത്ത് ഡയറക്ടറേറ്റ് നിര്‍ദേശിച്ചിരിക്കുന്നത്.  അബ്ഷിര്‍ പ്ലാറ്റ്‌ഫോമില്‍ ലോഗിന്‍ ചെയ്തശേഷം യഥാക്രമം സര്‍വിസ്, മൈ സര്‍വിസസ്, പാസ്‌പോര്‍ട്‌സ്, തവാസുല്‍ എന്നിവ ക്ലിക്ക് ചെയ്തശേഷം ന്യൂ റിക്വസ്റ്റ്, സെക്ടര്‍, സര്‍വിസസ് എന്നിവ തെരഞ്ഞെടുത്ത് സേവനങ്ങള്‍ ഉറപ്പാക്കാം.

ഫാമിലി സന്ദര്‍ശക വിസ നീട്ടുന്നതുമായി ബന്ധപ്പെട്ട പരാതികളും തവാസുല്‍ വഴി ഉന്നയിക്കാമെന്നും ജവാസാത്ത് അറിയിച്ചു.സന്ദര്‍ശക വിസ വിപുലീകരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വ്യക്തമാക്കി ജവാസാത്ത് ഡയറക്ടറേറ്റിലേക്ക് തവാസുല്‍ സേവനം വഴി സന്ദേശം അയക്കണമെന്നാണ് ജവാസാത്ത് നിര്‍ദേശിച്ചിരിക്കുന്നത്.

അബ്ഷിര്‍ വ്യക്തിഗത പ്ലാറ്റ്‌ഫോമില്‍ അവരവരുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് ഇനി പരാതികള്‍ അറിയിക്കാൻ സാധിക്കും.വ്യക്തമായ കാരണമില്ലാതെ തന്നെ ഫാമിലി വിസ കാലാവധി നീട്ടലിനുള്ള നടപടികള്‍ തടസപ്പെടുന്നുണ്ടെന്ന് നിരവധി പ്രവാസികളാണ് പരാതിപ്പെട്ടിരുന്നത്. സന്ദര്‍ശക വിസയുടെ കാലാവധി നീട്ടുന്നതില്‍ തടസ്സമുണ്ടായാല്‍ ഗുണഭോക്താക്കള്‍ വിസ നിബന്ധനകള്‍ പാലിക്കണമെന്നും കാലാവധി തീരുന്നതിന് മുമ്പ് രാജ്യം വിടണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചിട്ടുമുണ്ട്.

അതേസമയം തവാസുല്‍ വഴി അപേക്ഷിച്ചവരില്‍ പലര്‍ക്കും നേരത്തെ കാലാവധി പുതുക്കാന്‍ സാധിച്ചിരുന്നില്ല. പാസ്പോര്‍ട്ട് വിഭാഗത്തില്‍ നേരിട്ട് ഹാജരായിട്ടും പുതുക്കാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നില്ല. അതേസമയം മക്ക പ്രവിശ്യക്ക് പുറത്തുള്ളവര്‍ക്ക് പാസ്പോര്‍ട്ട് വിഭാഗത്തില്‍ നിന്നും നേരിട്ട് പുതുക്കി ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (35 minutes ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (2 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (2 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (3 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (3 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (3 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (4 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (5 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (5 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (5 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (5 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (5 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (6 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (6 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (6 hours ago)

Malayali Vartha Recommends