സൗദിയിൽ വീടിന് തീപിടിച്ചു, ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം, തീ പടര്‍ന്നു പിടിച്ചത് ഒരു മുറിയില്‍ മാത്രം,അന്വേഷണ വിധേയമായി യുവാവിനെ കസ്റ്റഡിയിലെടുത്ത് സൗദി സുരക്ഷാ വകുപ്പുകള്‍...!

സൗദിയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ അതിദാരുണമായി മരണപ്പെട്ടിരിക്കുകയാണ്. ഖത്തീഫിന് സമീപം സ്വഫയിലാണ് സംഭവം. പിതാവും മാതാവും യുവാവും യുവതിയുമുള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേരാണ് തീപിടുത്തത്തിൽ മരിച്ചത്. കുടുംബാംഗങ്ങളെ രക്ഷിക്കാന്‍ അയല്‍വാസികളും ബന്ധുക്കളും ചേർന്ന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ജനല്‍ വഴി അകത്ത് കടക്കാന്‍ അയല്‍വാസികള്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ജനലിന് പുറത്ത് ഇരുമ്പ് ഗ്രില്‍ സ്ഥാപിച്ചിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി. പിന്നീട് സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ച ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. വീട്ടിലെ ഒരു മുറിയില്‍ മാത്രമാണ് തീ പടര്‍ന്നു പിടിച്ചത്. കുടുംബം കിടന്നുറങ്ങിയ മുറി പെട്രോളൊഴിച്ച് ആരോ കത്തിക്കുകയായിരുന്നുവെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്.
അന്വേഷണ വിധേയമായി കുടുംബത്തിലെ മറ്റൊരു യുവാവിനെ സൗദി സുരക്ഷാ വകുപ്പുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചിരുക്കുകയാണ്. എന്തായാലും തീപിടുത്തത്തിന്റെ പിന്നിലുള്ളവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് സുരക്ഷാ വകുപ്പുകള്‍. വരും മണിക്കൂറുകളിൽ പ്രതിയെ സംബന്ധിച്ചുള്ള വ്യക്തമായ വിവരം പുറത്തുവരുനെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha

























