Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

യു.എ.ഇയിൽ ഐഡി കാർഡ് നിർബന്ധം, വൈകിയാൽ പണിപാളും, അപേക്ഷിക്കാൻ 30 ദിവസത്തിലേറെ വൈകിയാൽ ഓരോ ദിവസവും 20 ദിർഹം പിഴ, കാർഡിന് അപേക്ഷിക്കാൻ എന്തെല്ലാം വേണം...എങ്ങനെ അപേക്ഷിക്കാം..എന്നിവ വിശദമായി നോക്കാം...!

24 APRIL 2022 01:08 PM IST
മലയാളി വാര്‍ത്ത

യുഎഇയിൽ ഐഡി കാർഡ് നിർബന്ധിയിരിക്കുകയാണ് അധികൃതർ. നവജാത ശിശുക്കൾക്ക് 120 ദിവസത്തിനകം ഐഡി കാർഡ് നിർബന്ധിയതായി അധികൃതർ അറിയിച്ചു. കുഞ്ഞ് ജനിച്ച അന്നു മുതലാണ് ദിവസം കണക്കാക്കുക. സ്പോൺസറുടെ വീസയുടെ കാലാവധിയനുസരിച്ചാകും കുട്ടികളുടെ കാർഡിന്റെ കാലാവധി നിർണയിക്കുക.അതിനാൽ സ്പോൺസറുടെ വീസ കാലാവധിയുള്ളതാകണമെന്നത് പ്രധാന വ്യവസ്ഥയാണ്.

കുട്ടിയുടെ കാർഡ് എടുക്കാൻ വൈകിയതിന് പിഴയുണ്ടെങ്കിൽ അതാദ്യം അടയ്ക്കുകയും വേണം.ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വെബ്സൈറ്റിലും ആപ്പിലും ഇതിനു സൗകര്യമുണ്ട്. കുട്ടിയുടെ പാസ്പോർട്ട് പകർപ്പ്, ഫോട്ടോ, സ്പോൺസറുടെ വീസ പേജ് സഹിതമുള്ള പാസ്പോർട്ട് പകർപ്പ്, ഇ-ദിർഹം രസീത്, ജനന സർട്ടിഫിക്കറ്റ് എന്നിവയാണ് ഐഡി കാർഡ് അപേക്ഷയ്ക്കായി പ്രധാനമായും വേണ്ടത്.

അപേക്ഷയും ഫീസും അടച്ചാൽ മറ്റു വിവരങ്ങൾ അധികൃതർ ഇ-മെയിലിൽ അറിയിക്കും.ഓൺലൈൻ അപേക്ഷ അപൂർണമാണെങ്കിൽ 30 ദിവസത്തിനകം തിരുത്തി സമർപ്പിക്കണം. ഇല്ലെങ്കിൽ അപേക്ഷ റദ്ദാകും. ഐഡി കാർഡിന് അപേക്ഷിക്കാൻ 30 ദിവസത്തിലേറെ വൈകിയാൽ ഓരോ ദിവസവും 20 ദിർഹമാണ് പിഴ. ഇപ്രകാരം ഒരു കാർഡിൽ പരമാവധി 1,000 ദിർഹം വരെ പിഴ ചുമത്തും.

അതേസംമയം യുഎഇയിൽ പണമിടപാടുകൾക്കും എമിറേറ്റ്‌സ് ഐഡി മതിയെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചിരുന്നു. പാസ്‌പോർട്ടിന് പകരം എമിറേറ്റ്‌സ് ഐഡിയിൽ വിസ പതിച്ചു തുടങ്ങിയതിനെ തുടർന്നാണ് ഈ തീരുമാനം. ഇതോടെ രാജ്യത്ത് താമസ, തൊഴിൽ വിസ ഉള്ളവർക്കെല്ലാം ബാങ്കുകളിലും പണമിടപാട് സ്ഥാപനങ്ങളിലും ഐഡി കാർഡ് മാത്രം മതിയാകും.ഇതു സംബന്ധിച്ച അറിയിപ്പ് ബാങ്കുകൾക്കും മണി എക്‌സ്‌ചേഞ്ചുകൾക്കും കമ്പനികൾക്കും സെൻട്രൽ ബാങ്ക് കൈമാറി.

വിസയ്ക്കും ഐഡി കാർഡിനുമുള്ള അപേക്ഷ ഏകീകരിച്ചതിനെ തുടർന്ന് ടൈപ്പിങ് സെന്റർ ജീവനക്കാർക്ക് ഇതുസംബന്ധിച്ച് പരിശീലനം നൽകാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട് സെക്യൂരിറ്റി അധികൃതർ തീരുമാനിച്ചു.രാജ്യത്ത് പാസ്‌പോർട്ടിൽ വിസ പതിക്കുന്നത് 11 മുതലാണ് നിർത്തിവെച്ചത്. പുതിയ സംവിധാനത്തിലൂടെ എല്ലാ എമിറേറ്റുകളിലും പൂർണമായും നിലവിൽ വരുന്നതുവരെ ചിലയിടങ്ങളിൽ തത്ക്കാലം നിലവിലുള്ള രീതിയിൽ വിസ സ്റ്റാംപിങ് തുടരും.

യുഎഇയ്ക്ക് പുറത്തുള്ളവർ തിരിച്ചെത്തുമ്പോൾ വിമാനത്താവളങ്ങളിൽ പാസ്‌പോർട്ടിനൊപ്പം ഐഡി കാർഡ് കാണിക്കേണ്ടതാണ്. ഐഡിയില്ലെങ്കിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി വെബ്‌സൈറ്റിൽ നിന്നോ ആപ്പ് വഴിയോ പകർപ്പെടുക്കാം.

വിസ, എമിറേറ്റ്സ് ഐഡി പകർപ്പിന് അപേക്ഷിച്ചാൽ ഇമെയിൽ വഴിയും ലഭിക്കും. പാസ്പോർട്ട് നമ്പറും എമിറേറ്റ്സ് ഐഡിയും ഉപയോഗിച്ച് എയർലൈനുകൾക്ക് താമസ വിസയുടെ നിജസ്ഥിതി പരിശോധിക്കാൻ സാധിക്കും. ഇതു സംബന്ധിച്ച വിവരങ്ങൾ വിമാനക്കമ്പനികൾക്ക് കൈമാറിയിട്ടുണ്ട്. ഏപ്രിൽ 11 മുതൽ നിലവിൽ വന്ന താമസ വിസ മാറ്റത്തിലൂടെ ഇതിനു ശേഷം പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യുന്ന പതിവ് യുഎഇ നിർത്തലാക്കുകയാണെന്ന് അധികൃതർ അറിയിച്ചിരുന്നു. താമസവിസ കാണിക്കേണ്ട സാഹചര്യങ്ങളിലെല്ലാം ഇനിമുതൽ എമിറേറ്റ്സ് ഐഡി ഉപയോഗിച്ചാൽ മതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (6 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (8 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (8 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (8 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (8 hours ago)

Malayali Vartha Recommends