പ്രവാസിയായ അച്ഛന് മകന്റെ സമ്മാനം, ഖത്തർ ബിഗ് ടിക്കറ്റിൽ 62 ലക്ഷം ബമ്പർ സമ്മാനം, താരിഖ് ഷെയ്ക്കിനെ ഭാഗ്യശാലിയാക്കിയത് മകൻ തിരഞ്ഞെടുത്ത ടിക്കറ്റ് നമ്പർ....!

ഖത്തർ ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ ബമ്പർ സമ്മാനം അർഹനായി ഇന്ത്യൻ പ്രവാസി. മകൻ തിരഞ്ഞെടുത്ത ടിക്കറ്റ് നമ്പരിനാണ് സമ്മാനം. 300,000 ദിർഹം (62 ലക്ഷം രൂപ) സമ്മാനം ലഭിച്ചത്. 108475 എന്ന ടിക്കറ്റ് നമ്പരാണ് താരിഖിന് ഭാഗ്യം കൊണ്ട് വന്നത്. കഴിഞ്ഞ വർഷം മുതൽ സുഹൃത്തുക്കളോടൊപ്പം എല്ലാ മാസവും താരിഖ് ടിക്കറ്റ് വാങ്ങിയിരുന്നു.
എന്നാൽ ഇത്തവണയാണ് ഭാഗ്യം എത്തിയത്. എല്ലാത്തവണയും ബിഗ് ടിക്കറ്റ് എടുക്കുന്ന താരിഖിന് പലപ്പോഴും ഭാഗ്യം വഴുതി മാറാറുണ്ടായിരുന്നു. എന്റെ മകൻ ടിക്കറ്റ് തിരഞ്ഞെടുത്തത് കൊണ്ട് മാത്രമാണ് ഇന്ന് ഞാൻ വിജയിച്ചത്. ഇതൊരു ഭാഗ്യമായി കാണുന്നുവെന്നും താരിഖ് പറഞ്ഞു
.ഖത്തർ ബിഗ് ടിക്കറ്റിൻറെ ഈ മാസത്തെ മൂന്നാമത്തെ വിജയി ആണ് താരിഖ്. എന്റെ ചില സുഹൃത്തുക്കൾക്കും എനിക്കും ശരിക്കും പണത്തിന്റെ ആവശ്യമുണ്ടായിരുന്നു. ശരിയായ സമയത്താണ് ടിക്കറ്റ് അടിച്ചതെന്ന് താരിഖ് ഷെയ്ഖ് പറയുന്നു. കുറച്ചു നാളുകളായ ഖത്തറിൽ തന്നെ സ്ഥിര താമസക്കാരനാണ് ഇന്ത്യക്കാരനായ താരിഖ്.ബിഗ് ടിക്കറ്റിൻറ ഏറ്റവും വലിയ സമ്മാനമായ 25 കോടിയുടെ വിജയിയെ മെയ് 3-നാണ് പ്രഖ്യാപിക്കുന്നത്.
https://www.facebook.com/Malayalivartha

























