Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിൻസൽമാനെ ഞെട്ടിച്ച് യൂസുഫ് അലിയുടെ പ്രഖ്യാപനം..., സൗദിയുടെ ദേശീയ ജീവകാരുണ്യ പദ്ധതിക്ക് കോടികൾ സംഭാവന

29 APRIL 2022 04:49 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെ പ്രതിസന്ധിഘട്ടത്തിൽ അകമഴിഞ്ഞ് സഹായിക്കുന്ന വ്യക്തത്വത്തിനുടമയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ എം.എ.യൂസുഫ് അലി. ഒരു പ്രവാസി വ്യവസായി എന്ന നിലയിൽ മാത്രമല്ല, ഒരു മലയാളി എന്ന നിലയിലും പ്രവാസികൾക്ക് അഭിമാനമാണ് അദ്ദേഹം. ഇപ്പോഴിതാ സൗദി അറേബ്യയുടെ ദേശീയ ജീവകാരുണ്യ പദ്ധതിയായ 'ഇഹ്സാന്‍' ചാരിറ്റിക്ക് 10 ലക്ഷം റിയാല്‍ സംഭാവന നൽകിയിരിക്കുകയാണ് യൂസുഫ് അലി.

അതായത് ഉദേശം രണ്ട് കോടി രൂപ .ബുദ്ധമൂട്ടനുഭവിക്കുന്ന വിവിധ രാജ്യങ്ങളിലെയടക്കം ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അതോറിറ്റി വികസിപ്പിച്ച ഇഹ്സാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയാണ് സംഭാവന നല്‍കിയത്.ഈ വിവരം  ഇഹ്സാന്‍ അധികൃതര്‍ ഔദ്യോഗിക ട്വീറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് വെളിപ്പെടുത്തിയത്.

ഇത്തരമൊരു ജീവകാരുണ്യ സംരംഭവുമായി കൈകോര്‍ത്തതില്‍ അധികൃതര്‍ അദ്ദേഹത്തിന് നന്ദി അറിയിച്ചു.നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ നല്‍കുക, പ്രായമായവര്‍ക്ക് പരിചരണം നല്‍കുക, രോഗികളെ സഹായിക്കുക, അനാഥര്‍ക്ക് വിദ്യാഭ്യാസവും മറ്റ് പഠന സൗകര്യങ്ങളും നല്‍കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി സംഭാവന ചെയ്യുന്നത് 'ഇഹ്സാന്‍' പ്ലാറ്റ്ഫോമിലൂടെ ഇപ്പോള്‍ ജനങ്ങള്‍ക്ക് എളുപ്പമാണ്.

സമൂഹത്തിലെ എല്ലാ തുറയിലുമുള്ള അര്‍ഹരായ ആളുകള്‍ക്ക് സംഭാവനകള്‍ നല്‍കാന്‍ ഇഹ്സാന്‍ പ്ലാറ്റ്ഫോമില്‍ സൗകര്യമുണ്ട്. രാജ്യവാസികളായ ആളുകള്‍ക്കാണ് വിവിധ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ആയതിലേക്ക് സംഭാവന നല്‍കാന്‍ ഇതില്‍ സൗകര്യമുണ്ട്. ഡിജിറ്റലായി സുരക്ഷിതമായ രീതിയില്‍ തങ്ങളുടെ സംഭാവനകള്‍ നല്‍കാനും അതിന്‍റെ പ്രവര്‍ത്തന പുരോഗതി നിരീക്ഷിക്കാനും വിലയിരുത്താനും ഇതിലൂടെ കഴിയുമെന്നതാണ് മറ്റൊരു സവിശേഷത.

റമദാനില്‍ ആരംഭിച്ച ദേശീയ ക്യാമ്പയിനിലൂടെ ഇതിനകം 200 കോടി റിയാല്‍ സമാഹരിച്ചുകഴിഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് മൂന്ന് കോടി റിയാലും കീരിടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രണ്ട് കോടി റിയാലും സംഭാവന നല്‍കിയാണ് ദേശീയ കാമ്ബയിന്‍ ഉദ്ഘാടനം ചെയ്തത്.

ജീവകാരുണ്യ പ്രവര്‍ത്തനം വിപുലപ്പെടുത്താനുള്ള സൗദി കിരീടാവകാശിയുടെ പ്രത്യേക താല്‍പ്പര്യത്തിന്‍റെ ഭാഗമാണ് കാമ്ബയിന്‍. ജനകീയ പങ്കാളിത്തത്തോടെയുള്ള സാമൂഹിക വികസനമെന്നതാണ് ഊന്നല്‍. സാമ്പത്തിക പരാധീനത അനുഭവിക്കുന്നവരും അനാഥരും ആലംബഹീനരും രോഗികളും പ്രായാധിക്യമുള്ളവരും ആയിട്ടുള്ള 50 ലക്ഷം ആളുകള്‍ക്ക് ഈ കാമ്പയിനിലൂടെ ഇതുവരെ സഹായമെത്തിക്കാൻ സാധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (13 minutes ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (22 minutes ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (32 minutes ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (2 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (4 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (4 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (4 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (5 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (5 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (6 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (6 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (7 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (7 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (7 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (7 hours ago)

Malayali Vartha Recommends