പ്രവാസികൾക്കായി കേന്ദ്രസര്‍ക്കാരിന്റെ പെരുന്നാൾ സമ്മാനം...! ആ വേർതിരിവ് ഇനിയില്ല, ഇളവ് പ്രഖ്യാപിച്ച രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇയിക്ക് പിന്നാലെ കുവൈത്തും, എല്ലാ ഗള്‍ഫ് രാജ്യങ്ങളും യാത്രാ ഇളവ് പട്ടികയില്‍

പ്രവാസി സമൂഹത്തിന് ഏറെ ആശ്വാസം പകരുന്ന തീരുമാനങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ പെരുന്നാൾ ആഘോമായി തന്നെ നടക്കെയെന്ന തീരുമാനത്തിന്റെ ഭാഗമായിട്ടാകാം കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇനി കൂവൈറ്റിൽ നിന്ന് നാട്ടിലേക്ക് ഒരു നിയന്ത്രണങ്ങളും നിബന്ധനകളുമില്ലാതെ ധൈര്യമായി യാത്ര ചെയ്യാം.
കേന്ദ്രസര്‍ക്കാര്‍ യാത്ര ഇളവ് പ്രഖ്യാപിച്ച രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിനെയും ഉള്‍പ്പെടുത്തി. ഈ തീരുമാനം കുവൈറ്റിലെ പ്രവാസികൾക്ക് കിട്ടിയ പെരുന്നാൾ സമ്മാനത്തിന് സമാനമാണ്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് കോവിഡ് പരിശോധന നടത്താതെ നാട്ടിലെത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ പട്ടികയിലാണ് ഇപ്പോൾ കുവൈറ്റും സ്ഥാനം പിടിച്ചിരിക്കുന്നത്.
വളരെ വൈകിയാണെങ്കിലും കുവൈത്തിനെയും ഉള്‍പ്പെടുത്തിയത് വളരെ ആശ്വാസകരമായ ഒരു നടപടിയാണ്.കുവൈത്തിലേക്ക് വരുന്നതിനും പി.സി.ആര്‍, വാക്സിനേഷന്, ക്വാറന്‍റൈന്‍ നിബന്ധനകള്‍ കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. പ്രവാസി സമൂഹത്തിന് ഏറെ ആശ്വാസവും അതോടൊപ്പം തന്നെ സന്തോഷവു പകരുന്ന തീരുമാനവുമായിരുന്നു രണ്ട് ദിവസത്തിനിടെ ഇരു രാജ്യത്തിന്റെയും ഭാഗത്ത് നിന്ന് ഉണ്ടായത്.
കുവൈത്തിനെ കൂടി കേന്ദ്രസര്‍ക്കാര്‍ യാത്ര ഇളവ് പ്രഖ്യാപിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ഇപ്പോള്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും യാത്രാ ഇളവിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടു കഴിഞ്ഞു.അതേസമയം, ആദ്യ ഘട്ട പട്ടികയില്‍ കുവൈത്തും യു.എ.ഇയും ഉണ്ടായിരുന്നില്ല എന്നത് പ്രവാസികൾക്ക് വലിയ ഒരു തിരിച്ചടിയായിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തില്‍ യു.എ.ഇ പട്ടികയിൽ കയറിപ്പറ്റി. എങ്കിലും കുവൈത്ത് പട്ടികയിൽ ഇടംപിടിച്ചിരുന്നില്ല.
അൽപ്പം വൈകിയാണെങ്കിലുംഇപ്പോള്‍ കുവൈത്തും ഉള്‍പ്പെട്ടിരിക്കുകയാണ്. കുവൈത്തിനേക്കാള്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളെ വരെ പട്ടികയിൽ ഉള്‍പെടുത്തിയിട്ടും കുവൈത്തിനെ ഉള്‍പ്പെടുത്താത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഭൂരിഭാഗം പേരും വാക്സിനേഷന് പൂര്‍ത്തീകരിച്ചവരാണ്. മാത്രമല്ല നല്ലൊരു ശതമാനം ജനങ്ങളും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ച് കഴിഞ്ഞു.
https://www.facebook.com/Malayalivartha

























