വിമാനത്താവളത്തില്‍ യുവതിക്ക് പ്രസവവേദന, ഒപ്പമുണ്ടായിരുന്നത് മൂന്ന് ചെറിയ കുട്ടികള്‍ മാത്രം, യുവതിക്കും കുട്ടികൾക്കും തുണയായി പൊലീസ്, തുടര്‍യാത്രക്കുള്ള സൗകര്യവും അധികൃതര്‍ ഒരുക്കും

വിമാനത്താവളത്തില്‍ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് തുണയായി പൊലീസ്. ദുബൈ വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. മൂന്ന് മക്കളുമൊത്ത് സൗദിയില്‍നിന്ന് ദുബൈ വഴി ഇത്യോപ്യയിലേക്ക് പോകാനായി എത്തിയതായിരുന്നു യുവതി. ഇത്യോപ്യന്‍ വിമാനത്തിനായി വിമാനത്താവളത്തില്‍ കാത്തിരിക്കവെ പ്രസവവേദന കലശമാകുകയായിരുന്നു.
വേദനയാല്‍ വലഞ്ഞ യുവതിയെ ദുബൈ പൊലീസിന്‍റെയും ആംബുലന്‍സ് ടീമിന്‍റെയും സഹായത്തോടെ ആശുപത്രിയിലെത്തിച്ച് പ്രസവത്തിന് സൗകര്യമൊരുക്കുകയായിരുന്നു. മൂന്ന് മക്കളുമൊത്ത് ഇത്യോപ്യയിലേക്ക് പോകുകയായിരുന്ന യുവതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്.മൂന്ന് ചെറിയ കുട്ടികള്‍ മാത്രമാണ് യുവതിക്ക് ഒപ്പമുണ്ടായിരുന്നത്.
ഉടന്‍ പൊലീസും ആംബുലന്‍സ് ടീമും ഇടപെട്ട് ഇവരെ ലത്തീഫ വിമന്‍സ് ആന്‍ഡ് ചില്‍ഡ്രന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ദുബൈ ആംബുലന്‍സ് ടീമാണ് യാത്ര സംവിധാനം ഒരുക്കിയത്. എമിറേറ്റ്സ് എയര്‍ലൈന്‍സിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ മൂന്ന് കുട്ടികളെയും എയര്‍പോര്‍ട്ട് ഹോട്ടലിലേക്ക് മാറ്റി. യുവതിക്കും കുട്ടികൾക്കും തുടര്‍ന്നുള്ള യാത്രയ്ക്കായി അധികൃതര്‍ സൗകര്യം ഒരുക്കും.
https://www.facebook.com/Malayalivartha

























