കുവൈത്തിൽ പെർഫ്യൂം ഷോപ്പിൽ തീപിടുത്തം, കട പൂർത്തമായും കത്തി നശിച്ചു

കുവൈത്തിലെ പെർഫ്യൂം ഷോപ്പിൽ തീപിടുത്തം. സൂഖ് മുബാറകിയയിലാണ് സംഭവം. കട തീപിടുത്തത്തിൽ പൂർണമായി കത്തി നശിച്ചു. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ അണച്ചതിനാൽ മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടർന്നില്ല. അപകടത്തിൽ ആർക്കും പരിക്കുകളില്ല.
അതേസമയം, കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. നുവൈസീബ് ബോര്‍ഡറിന് സമീപം കിങ് ഫഹദ് റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ട രണ്ട് പേരും ജിസിസി പൗരന്മാരാണെന്ന് കുവൈത്ത് ഫയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. നുവൈസീബിലെ അഗ്നിശമന സേനാ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
https://www.facebook.com/Malayalivartha


























