മെട്രോ സേവനങ്ങള്‍ക്ക് ബദല്‍ മാര്‍ഗം നാളെ മുതല്‍, റെഡ് ലൈനിലും ഗ്രീന്‍ ലൈനിലും ബസ് സര്‍വീസ് ആരംഭിക്കുന്നു

ദോഹയിലെ മെട്രോ സേവനങ്ങള്‍ക്കുള്ള ബദല്‍ മാര്‍ഗം നാളെ മുതല്‍ ആരംഭിക്കും. റെഡ് ലൈനിലും ഗ്രീന്‍ ലൈനിലുമാണ് ബദല്‍ ബസ് സര്‍വീസ് ആരംഭിക്കുന്നത്. എന്നാൽ മെട്രോലിങ്കുകള്‍ സാധാരണ രീതിയില്‍ തന്നെ പ്രവര്‍ത്തിക്കും. നാളെ മുതല്‍ ഗ്രീന്‍ ലൈനിലെ മെട്രോ സര്‍വീസുകളാണ് നടത്തുക.
അല്‍ ബിദ സ്റ്റേഷനും ഖത്തറിലെ അല്‍ റിഫ മാളിനുമിടയിലും ആരംഭിക്കുന്ന ബസ് സര്‍വീസുകള്‍ ഓരോ പത്തു മിനിറ്റിലും ഉണ്ടാവുമെന്നാണ് അറിയിപ്പ്.റെഡ് ലൈനിലെ അല്‍ മന്‍സൂറയ്ക്കും അല്‍ ദോഹ അല്‍ ജദേദ സ്റ്റേഷനിലും ആരംഭിക്കുന്ന ബസ് സര്‍വീസും ഓരോ പത്തു മിനിറ്റിലും ഉണ്ടാവും. ഇരു റൂട്ടുകളിലെയും ബസുകള്‍ വൈറ്റ് പാലസ് സ്റ്റേഷന്‍ ഒഴികെയുള്ള എല്ലാ സ്റ്റേഷനിലും ബസ് നിര്‍ത്തും.
ദോഹ മെട്രോയിൽ ചൊവ്വാഴ്ച യാത്ര ചെയ്തത് രണ്ടര ലക്ഷം ആളുകളാണ്. ദോഹ കോർണിഷിൽ നടന്ന ഈദ് ആഘോഷങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണമാണിത്. ഒരു തരത്തിലുമുള്ള അപകടമില്ലാതെ സുരക്ഷിത യാത്രയാണു മെട്രോ ഒരുക്കിയത്. ദോഹ മെട്രോയുടെ കോർണിഷ്, അൽബിദ സ്‌റ്റേഷനുകളിലായിരുന്നു ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്.
ഈദ് ആഘോഷങ്ങളിലേക്ക് എത്താൻ ഭൂരിഭാഗം പേരും ദോഹ മെട്രോയാണ് ഉപയോഗിച്ചത് എന്നതിനാൽ വാഹനങ്ങളുടെ കാർബൺ പുറംതള്ളലിൽ 70 ടൺ കുറയ്ക്കാൻ കഴിഞ്ഞതായും ഖത്തർ റെയിൽ അധികൃതർ ട്വീറ്റ് ചെയ്തു. യാത്രക്കാർക്ക് വാഹനം സ്‌റ്റേഷനിൽ പാർക്ക് ചെയ്ത് മെട്രോയിൽ സഞ്ചരിക്കാനുള്ള പാർക്ക് ആൻഡ് റൈഡ് സൗകര്യങ്ങളും ദോഹ മെട്രോയുടെ 12 സ്‌റ്റേഷനുകളിലുണ്ട്.
https://www.facebook.com/Malayalivartha


























