Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികളെ നെഞ്ചോട് ചേർത്ത് യു.എ.ഇ, അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട് വിഷമിക്കുന്നവർക്ക് ഇൻഷൂറൻസ് തുക പ്രഖ്യാപിച്ചു, നിറഞ്ഞ കൈയ്യടി നേടി "ശെെഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം" ന്റെ പ്രഖ്യാപനം...!

10 MAY 2022 01:57 PM IST
മലയാളി വാര്‍ത്ത

ആഗോളതലത്തിൽ യുഎഇയിലേക്ക് ജനശ്രദ്ധയെത്തിക്കുന്നതിന് അടുത്തകാലത്ത് പല പരിഷ്കാരങ്ങളും രാജ്യം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ
പ്രവാസികളെ നെഞ്ചോട് ചേർത്തുപിടിക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് യു.എ.ഇ. അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട് വിഷമിക്കുന്നവർക്ക്  യു.എ.ഇയുടെ പ്രഖ്യാപനം വലിയൊരു ആശ്വാസം തന്നെയാണ്.

അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടവർക്ക് പരിമിതകാലത്തേക്ക് ഇൻഷൂറൻസ് തുക പ്രഖ്യാപിച്ച് യു.എ.ഇ വെെസ് പ്രസിഡന്റ് ശെെഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം. യു.എ.ഇ കാബിനറ്റ് മീറ്റിംഗിനു ശേഷം ട്വിറ്ററിലൂടെയാണ് ഇൻഷൂറൻസ് പദ്ധതിയെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്. അദ്ദേഹത്തിന്റെ പുതിയ തീരുമാനം നിറഞ്ഞ കൈയ്യടി നേടുകയാണ്.

പ്രവാസികളും ഈ തീരുമാനത്തെ ഇരുകൈകളു നീട്ടി സ്വാഗതം ചെയ്തു കഴിഞ്ഞു.പൊടുന്നനെ ജോലി നഷ്ടപ്പെട്ട ഇൻഷൂർ ചെയ്ത തൊഴിലാളികൾക്കാകും നിശ്ചിതകാലത്തേക്ക് പണം ലഭിക്കുക. ഇൻഷൂറൻസ് പാക്കേജിലൂടെയാകും ഈ സംവിധാനം നടപ്പിലാകുക. ഇൻഷൂർ ചെയ്ത ജീവനക്കാരന് പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ മറ്റൊരു ജോലി കണ്ടെത്തുന്നതുവരെയുള്ള നഷ്ടപരിഹാരം ലഭിക്കുമെന്നത് ജോലി നഷ്ടപ്പെട്ടവർക്ക് വലിയൊരു ആശ്വാസമാണ്.

ഇതിലൂടെ ചില വ്യക്തമായ ലക്ഷ്യങ്ങളും ആദ്ദേഹം മുന്നോട്ടുവയ്ക്കുണ്ട്.ഒന്ന് യുഎഇയിലെ തൊഴിൽ വിപണിയുടെ മത്സരക്ഷമത വർധിപ്പിക്കുക,രണ്ട് തൊഴിലാളികളെ സംരക്ഷിക്കുക, അവസാനത്തേത് സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യമെന്നാണ് അൽ മഖ്തൂം ട്വിറ്ററിൽ കുറിച്ചു.തൊഴിൽരഹിതർക്കുള്ള ഇത്തരം ഇൻഷൂറൻസുകൾ പദ്ധതികൾ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുമെന്നും, തൊഴിലില്ലായ്മ പരിഹരിക്കുമെന്നുമാണ് ഇന്റർനാഷണൽ ലേബർ ഓർഗനെെസേഷന്റെ അഭിപ്രായം.

എന്നാൽ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച് കൂടുതൽ വിശദാശങ്ങൾ അദ്ദേഹത്തിന്റെ ഓഫീസ് ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. ഇതിന്റെ കാത്തിരിപ്പിലാണ് പ്രവാസമോകവും.അതേസമയം യുഎഇയിലേക്ക് ജനശ്രദ്ധ തിരിക്കുന്ന പ്രഖ്യാപനമായിരുന്നു ഗ്രീൻ വിസ.

വിദഗ്ദരായ പ്രൊഫഷനലുകൾ, ഫ്രീലാൻസറുമാർ, നിക്ഷേപകർ, സംരംഭകർ തുടങ്ങി ആഗോള പ്രതിഭകളെ ആകർഷിക്കുന്നതിനായി അഞ്ച് വർഷത്തെ ഗ്രീൻ വിസ യുഎഇ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് തങ്ങാനുള്ള പെർമിറ്റ് റദ്ദാകുകയോ, കാലഹരണപ്പെടുകയോ ചെയ്തവർക്ക് ആറ് മാസത്തോളം രാജ്യത്ത് തുടരാനുള്ള ഫ്ലെക്സിബിൾ ഗ്രേസ് പിരീഡുകൾ പ്രഖ്യാപിച്ച യുഎഇയുടെ നടപടിയും കെെയ്യടി നേടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (3 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (7 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (8 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends