Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഈ പ്രവാസി ഒറ്റയ്ക്ക് നേടിയത് 5 ലക്ഷം ദിർഹം, ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ ഒരു കോടിയിലേറെ രൂപ ദുബായിലെ നിർമാണ കമ്പനിയിൽ ജോലിചെയ്യുന്ന പ്രവാസിക്ക്, മകന്റെ ജനന തീയതിയുമായി പൊരുത്തപ്പെടുന്ന നമ്പരുകളുള്ള ലോട്ടറി ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നതെന്ന് തെദ്സിന മൂർത്തി മീനാച്ചി സുന്ദരം...!

10 MAY 2022 04:16 PM IST
മലയാളി വാര്‍ത്ത

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ നിരവധി പ്രവാസികളാണ് ഇതിനോടകം കോടിപതികളായത്. മിക്കപ്പോഴും ഒറ്റയ്ക്ക് ടിക്കറ്റെടുക്കാതെ ഒരു ഗ്രൂപ്പായിട്ടാകും ടിക്കറ്റ് സ്വന്തമാക്കുക. എന്നാൽ ആദ്യമായി ഒറ്റയ്ക്കെടുത്ത ടിക്കറ്റിന് 5 ലക്ഷം ദിർഹം സമ്മാനം നേടിയിരിക്കുകയാണ് ഒരു പ്രവാസി. ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ ഒരു കോടിയിലേറെ രൂപയാണ് ഇദ്ദേഹം ഒറ്റയ്ക്ക് നേടിയെടുത്തത്.

ദുബായിലെ നിർമാണ കമ്പനിയിൽ സൂപ്പർവൈസറായ തമിഴ്നാട് മധുര സ്വദേശി തെദ്സിന മൂർത്തി മീനാച്ചി സുന്ദരം ആണ് ഭാഗ്യവായ ആ പ്രവാസി. അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇലക്‌ട്രോണിക് നറുക്കെടുപ്പിലെ ഏറ്റവും പുതിയ വിജയിയാണ് തെദ്സിനാ മൂർത്തി.

കഴിഞ്ഞ ഒൻപത് വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം കഴിഞ്ഞ അഞ്ചു വർഷമായി ബിഗ് ടിക്കറ്റ് എടുക്കുന്ന വ്യക്തയാണ്. സാധാരണയായി സുഹൃത്തുക്കള്‍, സഹോദരൻ എന്നിവരെ കൂട്ടിയായിരുന്നു ടിക്കറ്റ് വാങ്ങിയിരുന്നത്.

ഇത്തവണ ഒറ്റയ്ക്കെടുത്ത ടിക്കറ്റിന് ഭാഗ്യമെത്തുകയായിരുന്നു. ഒരു ദിവസം തന്നെയും ഭാഗ്യദേവത ക‌ടാക്ഷിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇദ്ദേഹം ടിക്കറ്റ് എടുത്തിരുന്നത്.കെട്ടിട നിർമാണ കമ്പനിയിൽ ജോലി ചെയ്യുന്ന തെദ്സിനാ മൂർത്തിക്ക് 2500 ദിർഹമാണ് പ്രതിമാസ ശമ്പളം. ഈ കമ്പനിയിൽ തന്നെ ജോലി തുടരുമെന്നും 29 കാരൻ പറഞ്ഞു.

തന്റെ മകന്റെ ജനന തീയതിയുമായി പൊരുത്തപ്പെടുന്ന നമ്പരുകളുള്ള ലോട്ടറി ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നതെന്ന് ഇദ്ദേഹം പറഞ്ഞു.ഇന്ത്യയിൽ നിന്ന് അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ഈ മാസം രണ്ടാനായിരുന്നു ടിക്കറ്റ് നമ്പർ: 065245 വാങ്ങിയത്. 24ന് മകന് ഒരു വയസ്സ് തികയും. അവന്റെ ജനന തീയതി 24-5-2021 ആണ്. അതിനാൽ, ടിക്കറ്റിൽ അവസാനത്തെ മൂന്ന് അക്കങ്ങളായി 24 ഉം 5 ഉം ഉണ്ടായിരുന്നതിനാൽ അത് തിരഞ്ഞെടുത്തു.

മകന്റെ ജന്മദിനവുമായി പൊരുത്തപ്പെടുന്ന നമ്പറുകൾ കാരണം ഇത്തവണ ഭാഗ്യമെത്തുമെന്ന് തോന്നിയിരുന്നതായി ഇദ്ദേഹം പറയുന്നു. ഭാര്യയെയും മകനെയും യുഎഇയിൽ കൊണ്ടുവരികയാണ് ആദ്യ ലക്ഷ്യം. ജൂൺ മൂന്നിന് നടക്കുന്ന ഗ്രാൻഡ് ഡ്രോയിൽ 20 ദശലക്ഷം ദിർഹവും രണ്ടാം സമ്മാനമായ ഒരു ദശലക്ഷം ദിർഹവും മറ്റ് രണ്ട് സമ്മാനങ്ങളും നേടാനുള്ള അവസരവും തെദ്സിനാ മൂർത്തിക്ക് ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (3 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (7 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (8 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends