അറുപത്തിയൊന്ന് പേരുടെ നില ഗുരുതരം, സൗദി അറേബ്യയിൽ 431 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, രണ്ട് മരണം, ആശ്വാസമായി കൊവിഡ് മുക്തരുടെ എണ്ണം വീണ്ടും ഉയരുന്നു
സൗദി അറേബ്യയിൽ കഴിഞ്ഞ ഒരു ദിവസത്തിനിടെ 431 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് മരണങ്ങളാണ് കൊവിഡ് മൂലം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ കൊവിഡ് കേസുകൾ ഉൾപ്പെടുത്തുമ്പോൾ രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 759,226 ആയി ഉയർന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആകെ മരണം 9,116 ആയി ഉയർന്നു. ആകെ രോഗമുക്തരുടെ എണ്ണവും 7,43,921 ആയി ഉയർന്നു. രോഗബാധിതരിൽ 6,189 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 61 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. ജിദ്ദ 125, റിയാദ് 92, മക്ക 63, മദീന 52, ദമാം 26 എന്നിങ്ങനെയാണ് പുതിയ കണക്കുകൾ. മറ്റ് പല നഗരങ്ങളിലും 20 ൽ താഴെ പുതിയ കേസുകൾ രേഖപ്പെടുത്തിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha