മലയാളിക്ക് വീണ്ടും കോടികളുടെ ഭാഗ്യം...... ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ കോടിപതിയായി തിരുവനന്തപുരം സ്വദേശി

മലയാളിക്ക് വീണ്ടും കോടികളുടെ ഭാഗ്യം...... ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ കോടിപതിയായി തിരുവനന്തപുരം സ്വദേശി
അബുദാബിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം വഴുതക്കാട് സ്വദേശി റിയാസ് കമാലുദ്ദീനാണ് (50) കഴിഞ്ഞ ദിവസം കോടിപതിയായത്. റിയാസ് എടുത്ത ടിക്കറ്റിന് ഏഴരക്കോടിയിലേറെ രൂപയുടെ (10 ലക്ഷം ഡോളര്‍) സമ്മാനമാണ് ലഭിച്ചത്. മെയ് 27ന്് ഓണ്‍ലൈനിലൂടെ എടുത്ത 330-ാം നമ്പര്‍ ടിക്കറ്റാണ് മില്ല്യനയര്‍ സീരീസ് 391 ലെ ഭാഗ്യം കൊണ്ടുവന്നത്. സമ്മാനത്തുക ഒന്‍പതു പേരും ചേര്‍ന്ന് തുല്യമായി പങ്കിടും.
റിയാസ് തന്റെ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം ഒന്‍പത് പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചത്. 30 വര്‍ഷമായി യുഎഇയിലുള്ള റിയാസ് കഴിഞ്ഞ 13 വര്‍ഷമായി അബുദാബിയിലെ ഏവിയേഷന്‍ കമ്പനിയില്‍ ജോലി ചെയ്തു വരുന്നു.
നേരത്തെ തനിച്ച് ഭാഗ്യ പരീക്ഷണം നടത്താറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ നാലു വര്‍ഷമായി സുഹൃത്തുക്കളെയും ബന്ധുക്കളെയും കൂട്ടിയാണ് ഭാഗ്യ പരീക്ഷണം നടത്തുന്നത്. ദുബായ് ഡ്യൂട്ടി ഫ്രീ, അബുദാബി ബിഗ് ടിക്കറ്റ് എടുത്തു വരുന്നു. ഇതാദ്യമായാണ് സമ്മാനം ലഭിച്ചത്.
1999ല്‍ മില്ലേനിയം മില്യനയര്‍ പ്രമോഷന്‍ ആരംഭിച്ചതിന് ശേഷം 10 ലക്ഷം ഡോളര്‍ നേടിയ 191-ാമത്തെ ഇന്ത്യക്കാരനാണ് റിയാസ്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ ടിക്കറ്റ് വാങ്ങുന്നവരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനും സിഇഒയുമായ കോം മക്ലോഗ്ലിന്‍ ആണ് നറുക്കെടുത്തത്. അബുദാബിയില്‍ എന്‍ജിനീയറായ ജിപ് സീനയാണ് റിയാസിന്റെ ഭാര്യ.
മൂത്തമകള്‍ അഫ്റ റിയാസ് ജോര്‍ജിയയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി. രണ്ടാമത്തെ മകള്‍ ഫര്‍ഹ റിയാസ് അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്.
"
https://www.facebook.com/Malayalivartha


























