ഷാർജയിൽ പെയിന്റ് ഫാകടറിയിൽ വൻ തീപിടിത്തം, കൂടുതൽ മേഖലയിലേക്ക് തീപടരുന്നതിന് മുമ്പ് പൂർണമായും നിയന്ത്രണ വിധേയമാക്കി

ഷാർജയിൽ വൻ തീപിടിത്തം.ഹംരിയ്യ മേഖലയിലെ പെയിന്റ് ഫാകടറിക്കാണ് തീപിടിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. ആളപായമുണ്ടായതായി റിപ്പോർട്ടുകളില്ല.വൈകിട്ട് 5.45ഓടെ തീ പൂർണമായും നിയന്ത്രണ വിധേയമാക്കി.
കൂടുതൽ മേഖലയിലേക്ക് തീപടരുന്നതിന് മുമ്പ് തീ നിയന്ത്രിക്കാൻ കഴിഞ്ഞതായി സിവിൽ ഡിഫൻസ് അറിയിച്ചു. തീപിടിത്തമുണ്ടായ ഫാക്ടറിയില്‍ നിന്നും പുകച്ചുരുളുകള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ ദൃക്സാക്ഷികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.
തീ നിയന്ത്രണ വിധേയമായ ശേഷവും പ്രദേശത്താകെ കറുത്തപുക നിറഞ്ഞുനില്‍ക്കുന്ന സ്ഥിതിയായിരുന്നു.തീപ്പിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ ഫോറൻസിക് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha


























