പാചകവാതക വില കൂട്ടി സൗദി അറേബ്യ, ഗ്യാസ് സിലിണ്ടര്‍ വീണ്ടും നിറക്കുന്നതിനുള്ള നിരക്ക് 18.85 റിയാൽ ആയി ഉയർന്നു

സൗദി അരാംകോയുടെ അറിപ്പിന് പിന്നാലെ രാജ്യത്ത് പാചകവാതക വില കൂട്ടി.ജൂണ്‍ 11 മുതല്‍ ദ്രവീകൃത ഗ്യാസ്, മണ്ണെണ്ണ ഉല്‍പന്നങ്ങളുടെ വിലയില്‍ മാറ്റമുണ്ടാകുമെന്ന് സൗദി അരാംകോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗ്യാസ് സിലിണ്ടര്‍ വിണ്ടും നിറക്കുന്നതിനുള്ള നിരക്ക് 18.85 റിയാലായി. നാഷനല്‍ ഗ്യാസ് ആന്‍ഡ് ഇന്‍ഡസ്ട്രിയലൈസേഷന്‍ കമ്പനിയായ 'ഗ്യാസ്കോ' കസ്റ്റമര്‍ കെയര്‍ വിഭാഗമാണ് ഗ്യാസ് സിലിണ്ടര്‍ റീഫില്‍ ചെയ്യുന്നതിന് മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെ 18.85 റിയാലാക്കിയെന്നാണ് ട്വീറ്റ് ചെയ്തത്.
വിതരണ സ്റ്റേഷനുകളില്‍ നിന്ന് വില്‍പന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത ഫീസ് ഇതിലുള്‍പ്പെടില്ല.സ്‌റ്റേഷന്‍ ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും സൗദി അരാംകോ വെബ്‌സൈറ്റ് വഴി പുതുക്കിയ വിലവിവരം അറിയാനാകും. ഊര്‍ജ, ജല ഉല്‍പന്നങ്ങളുടെ നിരക്കുകള്‍ക്ക് അനുസൃതമായാണ് വാര്‍ഷംതോറും ഗ്യാസ്, മണ്ണെണ്ണ വില പുനപരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha

























