കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ സ്പർശിച്ചു, എയർ ഇന്ത്യ എക്സ്പ്രസിൽ ലൈംഗിക പീഡനം...! മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന വിമാനത്തിൽ പതിഞ്ചുകാരനെ എയർക്രൂവായ യുവാവ് പീഡിപ്പിച്ചെന്ന് പരാതി, മുംബൈ സ്വദേശിക്കെതിരെ പോക്സോ കേസ്

എയർ ഇന്ത്യ എക്സ്പ്രസിൽ പീഡനം. മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന വിമാനത്തിലാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. പ്രായപൂർത്തിയാകാത്ത പതിനഞ്ചുവയസുള്ള ആൺകുട്ടിക്കാണ് എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരനിൽ നിന്ന് പീഡനം ഏൽക്കേണ്ടിവന്നത്. എയർക്രൂവായ യുവാവിനെതിരെ പൊലീസ് പോക്സോ നിയമ പ്രകാരം കേസ് എടുത്തുവെന്നാണ് വിവരം.
കേസിനാസ്പദമായ സംഭവം നടക്കുന്നത് കഴിഞ്ഞ അഞ്ചാം തീയതിയാണ്. മസ്കറ്റിൽ നിന്നും കണ്ണൂരിലേക്കുള്ളഎയർ ഇന്ത്യ എക്സ്പ്രസിൽ പീഡനത്തിരയായ പതിനഞ്ചുകരനും യാത്രക്കാരനായിരുന്നു. ആൺകുട്ടിയെ വിമാനത്തിലെ എയർക്രൂവായ പ്രസാദ് എന്നയാൾ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. മുംബൈ സ്വദേശിയാണ് ഇയാൾ.
കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ഇയാൾ സ്പർശിച്ചുവെന്നാണ് പരാതിയിലെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ എയര്‍ ഇന്ത്യ എക്സ്പ്രസ് എയര്‍ക്രൂവായ പ്രസാദിനെതിരെ പോലീസ് കേസെടുത്തു. പ്രസാദിന് എതിരെ പൊലീസ് പോക്സോ നിയമ പ്രകാരം കേസ് എടുത്തു. കണ്ണൂർ എയർപോർട്ട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇത് ഒറ്റപ്പെട്ട സംഭവമാണെങ്കിലും കുട്ടിയുടെ വെളിപ്പെടുത്തൽ വിമാന യാത്രക്കാരെ ആകെ ആശങ്കയിലാക്കിയിരിക്കുകയാണ്. വിമാനത്തിനുള്ളിൽ പോലും സുരക്ഷിതമല്ലെന്നാണ് ഈ സംഭവത്തിലൂടെ വിലയിരുത്തപ്പെടുന്നത്.കുട്ടിക്കൊപ്പം മാതാപിതാക്കൾ ഉണ്ടായിരുന്നോ അതോ കുട്ടി തനിച്ചാണോ യാത്ര ചെയ്തതെന്നത് സംബന്ധിച്ച് വ്യക്തതവന്നിട്ടില്ല.
https://www.facebook.com/Malayalivartha

























