Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാചക വിരുദ്ധ പരാമർശം, കുവൈത്തിൽ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയ പ്രവാസികളിൽ ഇന്ത്യക്കാരുമുണ്ടെന്ന് സൂചന, ഇവർക്ക് ഇനിമേൽ കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്ന് വിവരം

14 JUNE 2022 05:11 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ബിജെപി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമർശത്തിൽ കുവൈത്തിൽ ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയ പ്രവാസികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കുവൈത്തിൽ പ്രകടനം നടത്തിയ പ്രവാസികളിൽ ഇന്ത്യക്കാരുമുണ്ടെന്ന് സൂചന.

പ്രതിഷേധ പ്രകടനം നടത്തിയവരെ നാട് കടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ കൂട്ടത്തിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവർക്ക് ഇനിമേൽ കുവൈത്തിലേക്ക് പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തുമെന്നാണ് വിവരം.

കുവൈറ്റിലെ നിയമമനുസരിച്ച്‌ പ്രവാസികള്‍ക്ക് സമരങ്ങളോ പ്രകടനങ്ങളോ നടത്താന്‍ അനുമതിയില്ല. പ്രകടനത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുകയും അവരെ നാട് കടത്തുവാനുള്ള നപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയതിട്ടുണ്ട്. രാജ്യത്തിന്റെ നിയമം പരസ്യമായി ലംഘിച്ചവര്‍ക്കെതിരെ നടപടി എടുക്കാന്‍ ആഭ്യന്തര മന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു..

ഫാഹേല്‍ ഏരിയയിലായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പ്രകടനത്തിന്റെ ഭാഗമായ എല്ലാ പ്രവാസികളെയും അറസ്റ്റ് ചെയ്ത് നാട് കടത്താൻ തന്നെയാണ് കുവൈത്തിന്റെ തീരുമാനം. പ്രതിഷേധിച്ചവരെ നാട് കടത്തുമെന്നുള്ള വാർത്തകൾ ഇന്നലെ തന്നെ വന്നിരുന്നെങ്കിലും പ്രതിഷേധിച്ചവരുടെ കൂട്ടത്തിൽ ഇന്ത്യക്കാരുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ലായിരുന്നു.

പ്രവാസികൾക്കായുള്ള തൊഴിൽ നിയമങ്ങൾ ഉൾപ്പെടെയുള്ള എല്ലാ നിയമങ്ങളും കർശനമായി പാലിക്കുന്ന ഗൾഫ് രാജ്യമാണ് കുവൈത്ത്. ഇവിടം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ പത്രപ്രവർത്തകനാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

പരിപാടിയില്‍ നിരവധി പ്രവാസികള്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. നിയമലംഘനം എന്ന ഗുരുതരമായ കുറ്റം ആരോപിച്ചാണ് ധര്‍ണയില്‍ പങ്കെടുത്ത പ്രവാസികള്‍ക്കെതിരെ അധികൃതര്‍ നടപടിയെടുക്കുന്നത്. ഇവരെ രാജ്യത്ത് നിന്നും പുറത്താക്കിക്കൊണ്ട് കുറ്റവാളികള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയാണ് അധികൃതരുടെ ലക്ഷ്യം. സ്വദേശികള്‍ സംഘടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള സമരങ്ങളിലും പ്രതിഷേധ പരിപാടികളിലും പങ്കെടുക്കുന്ന പ്രവാസികളെ ഇതേ നടപടികളാണ് കാത്തിരിക്കുന്നതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (1 minute ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (18 minutes ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (18 minutes ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (21 minutes ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (23 minutes ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (27 minutes ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (30 minutes ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (40 minutes ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (50 minutes ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (1 hour ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (1 hour ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (1 hour ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (2 hours ago)

Malayali Vartha Recommends