ദുബായിൽ പ്രവാസിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി, താമസ സ്ഥലത്ത് നിന്നും കാണാതായ യുവാവ് നാട്ടിലുള്ള കുടുംബത്തേയും വിളിച്ചിട്ടില്ല, സുഹൃത്തുക്കള്‍ നൈഫ് പോലീസില്‍ പരാതി നല്‍കി

ദുബായിൽ തൃശൂര്‍ സ്വദേശിയായ പ്രവാസിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന പരാതിയുമായി സുഹൃത്തുക്കള്‍ നൈഫ് പോലീസില്‍ പരാതി നല്‍കി. തൃശൂര്‍ കേച്ചേരി സ്വദേശിയായ ഫഹദ് (25) എന്നയാളെ ദുബായിലെ നൈഫിലെ താമസ സ്ഥലത്ത് നിന്നുമാണ് കാണാതായത്. രണ്ടുവര്‍ഷമായി ഇയാൾ ദുബായിലുണ്ട്.
ഞായറാഴ്ച മുതല്‍ നാട്ടിലുള്ള കുടുംബത്തേയും ബന്ധപ്പെട്ടിട്ടില്ല. പേഴ്സ്, മൊബൈല്‍, വാച്ച് എന്നിവയെല്ലാം മുറിയില്‍ത്തന്നെയുണ്ടായിരുന്നു. ചെരുപ്പും മുറിയുടെ പുറത്തുണ്ടായിരുന്നു. ജെബലലിയിലാണ് ഫഹദ് താമസിക്കുന്നത്. ഞായറാഴ്ച വൈകീട്ട് ആറുമണി മുതലാണ് ഇയാളെ കാണാതായത്.
അവധി ദിവസമായതിനാല്‍ സുഹൃത്തുക്കളുടെ നൈഫിലെ മുറിയിലെത്തിയതായിരുന്നു ഫഹദ്. വൈകീട്ട് ഉറങ്ങാനായി മുറിയിലേക്ക് പോയതിനുശേഷമാണ് കാണാതായതെന്ന് സുഹൃത്ത് ദില്‍ഷാദ് പറഞ്ഞു. വെള്ള ടീഷര്‍ട്ടും കറുത്ത പാന്റുമാണ് കാണാതായപ്പോഴുള്ള വേഷം. ഫഹദിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 052 5610256, 055 7843543 എന്ന നമ്പറില്‍ വിവരമറിയിക്കുക.
https://www.facebook.com/Malayalivartha

























