സൗദിയിൽ മലമുകളില്‍ നിന്ന് കാര്‍ താഴേക്ക് പതിച്ച് അപകടം, മൂന്നുപേര്‍ മരിച്ചു
സൗദി അറേബ്യയില്‍ കാര്‍ മലയുടെ മുകളില്‍ നിന്ന് താഴേക്ക് പതിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. സിവില്‍ ഡിഫന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്.ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. അപകട സ്ഥലത്ത് മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവിലാണ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് മൂന്നുപേരുടെ മൃതദേഹം കണ്ടെത്താനായത്.
പടിഞ്ഞാറന്‍ സൗദിയിലെ തായിഫിലെ മൂടല്‍മഞ്ഞ് നിറഞ്ഞ മലമുകളിലെ ഒരു ചരിവില്‍ നിന്നും കാര്‍ നിലതെറ്റി താഴേക്ക് പതിക്കുകയായിരുന്നു. മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ പുറത്തെടുത്തു.
അതേസമയം, സൗദി അറേബ്യയില്‍ ഉണ്ടായ സ്ഫോടനത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു. ജിദ്ദയിലുണ്ടായ സ്ഫോടനത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി രാജ്യത്ത് സുരക്ഷാ വിഭാഗം തിരയുന്നയാളാണ് കൊല്ലപ്പെട്ടത്.ജിദ്ദ നഗരത്തിലെ അല്‍ സമീര്‍ പരിസരത്താണ് സംഭവം. അബ്ദുല്ല ബിന്‍ സായിദ് അബ്ദുല്‍ റഹ്മാന് അല്‍ ബക്രി അല്‍ ഷെഹ്രിയാണ് കൊല്ലപ്പെട്ടത്. സ്ഫോടക വസ്തു ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
തീവ്രവാദിയാണെന്ന് സൗദി സേന പറയുന്ന ഇയാള്‍ ജിദ്ദയില്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ധരിച്ചിരുന്ന ചാവേര്‍ വസ്ത്രം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ഒരു പാകിസ്ഥാന് സ്വദേശിക്കും മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha