ഒമാനിൽ വാഹനാപകടം, ഒരു മരണം, ആറ് പേര്‍ക്ക് പരിക്ക്
ഒമാനിൽ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അല്‍ വുസ്ത ഗവര്‍ണറേറ്റിൽ ശനിയാഴ്ച്ചയാണ് അപകടമുണ്ടായത്.
അല്‍-ജാസര്‍ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ വാഹനാപകടത്തെ തുടര്‍ന്ന് ഏഴുപേരെ പ്രവേശിപ്പിച്ചതായി അല്‍-വുസ്ത ഗവര്‍ണറേറ്റിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും ആരോഗ്യ സേവന വിഭാഗം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha