ദ്രൗപതി മുർമുവിന് കടൽക്കടന്ന് സ്വാതന്ത്ര്യദിനാശംസ, ഇന്ത്യൻ പ്രസിഡന്റിന് സ്വാതന്ത്ര്യദിനാശംസ നേർന്ന് ഒമാൻ ഭരണാധികാരി, ഇന്ത്യൻ ജനതക്ക് കൂടുതൽ ക്ഷേമവും ഐശ്വര്യങ്ങളും ഉണ്ടാകട്ടേ എന്നും ആശംസാ സന്ദേശത്തിൽ സുൽത്താൻ ഹൈതം ബിൻ താരീഖ്

ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് സ്വാതന്ത്ര്യദിനാശംസ നേർന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് പ്രസിഡന്റിന് ആയുരാരോഗ്യ സൗഖ്യം നേർന്ന ഒമാൻ സുൽത്താൻ ഇന്ത്യൻ ജനതക്ക് കൂടുതൽ ക്ഷേമവും ഐശ്വര്യങ്ങളും ഉണ്ടാകട്ടേയെന്ന് ആശംസാ സന്ദേശത്തിൽ അറിയിച്ചു.
അതേസയം രാജ്യത്തെ എല്ലാം പൗരന്മാർക്കും രാഷ്ട്രപതി ദ്രൗപതി മുർമു സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.ജനങ്ങൾ രാജ്യത്തിന്റെ സുരക്ഷക്കും അഭിവൃദ്ധിക്കുമായി പ്രവർത്തിക്കണം, സ്വാതന്ത്ര്യദിനം രാജ്യ സ്നേഹത്തിന്റെ ദിനമാണ്, സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഉത്സാഹത്തോടെ എല്ലാവരും പങ്കെടുക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു.
രാജ്യത്തിന്റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു ദ്രൗപതി മുർമു. കോവിഡ് മഹാമാരിയെ രാജ്യം നിർമിച്ച വാക്സിൻ കൊണ്ട് പൊരുതി തോൽപ്പിച്ചു. ഇന്ത്യ ലോകത്തിന് തന്നെ ഇത് താങ്ങായി. ജനാധിപത്യം രാജ്യത്ത് കൂടുതൽ ശക്തിപ്പെടുകയാണ്. ഇന്ത്യയിൽ ലിംഗ വിവേചനം കുറഞ്ഞു. എല്ലാ രംഗത്തും സ്ത്രീകൾ തിളങ്ങുകയാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























