ജോർദാൻ രാജകുമാരന് വധു സൗദിയില്‍ നിന്ന്, വിവാഹനിശ്ചയം നടന്നതായി ജോര്‍ദാന്‍ റോയല്‍ കോര്‍ട്ട്, രാജകുടുംബത്തിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കാൻ സൗദിയില്‍ എത്തി, ജോര്‍ദാന്‍ രാജാവിനെ വിളിച്ച് ആശംസകള്‍ അറിയിച്ച് സല്മാന് രാജകുമാരന്
ജോര്‍ദാന്‍ കിരീടാവകാശിക്ക് സൗദി അറേബ്യയിൽ നിന്നാണ് വധു. വിവാഹനിശ്ചയം നടന്നതായി ജോര്‍ദാന്‍ റോയല്‍ കോര്‍ട്ട് അറിയിച്ചു.ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന് ബിന്‍ അബ്ദുല്ല സൗദി തലസ്ഥാനമായ റിയാദില്‍ നിന്നുള്ള റജ്വ ഖാലിദ് ബിന്‍ മുസൈദ് ബിന്‍ സൈഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൈഫിനെയാണ് ജീവിത സഖിയാക്കുന്നത്.
ജോര്‍ദാന്‍ രാജകുടുംബത്തിലെ നിരവധി പ്രമുഖരാണ് ഇതിനായി കഴിഞ്ഞയാഴ്ച സൗദി അറേബ്യയില്‍ എത്തിയത്.28 കാരനായ ഹുസൈൻ രാജകുമാരൻ ബ്രിട്ടീഷ് മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടിയ വ്യക്തിയാണ്. നിലവിൽ ജോർദാനിയൻ സൈന്യത്തിൽ ക്യാപ്റ്റൻ പദവി വഹിക്കുന്നു. 28 വയസുകാരിയായ റജ്വ ഖാലിദ് സൗദി അറേബ്യയിലെ റിയാദിലാണ് ജനിച്ചത്.
സൗദിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ന്യൂയോര്‍ക്കിലാണ് ആര്‍ക്കിടെക്ചര്‍ പഠനം പൂര്‍ത്തിയാക്കിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനെ വിളിച്ച് ആശംസകള്‍ അറിയിച്ചതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha