പ്രവാസി യുവതി ബഹ്റൈനിൽ മരിച്ചു, ചികിത്സയിൽ കഴിയവേ മരണത്തിന് കീഴടങ്ങിയത് പത്തനംതിട്ട സ്വദേശിനി
ചികിത്സയിൽ കഴിയവേ പത്തനംതിട്ട സ്വദേശിനി ബഹ്റൈനിൽ മരിച്ചു. മല്ലപ്പള്ളി മൂറാണി സ്വദേശിനി അമ്പിളി രാജൻ (40) ആണ് മരിച്ചത്.അസുഖത്തെത്തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു.ഐ.സി.ആർ.എഫിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നുണ്ട്. നാട്ടിൽ മാതാവ് മാത്രമാണുള്ളത്.
അതുപോലെ ബഹ്റൈനില്‍ പത്തനംതിട്ട സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ മണക്കാല സ്വദേശിയെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിത്. സിജോ സാംകുട്ടി (28) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ഹിദ്ദിലെ താമസ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്.
പത്തനംതിട്ട പ്രവാസി അസോസിയേഷന് അംഗമായിരുന്ന സിജോ മൂന്നു മാസം മുമ്പാണ് ബഹ്റൈനില്‍ എത്തിയത്. മൃതദേഹം കിങ് ഹമദ് ഹോസ്പിറ്റലേക്ക് മാറ്റിയതായി ബന്ധുക്കള്‍ അറിയിച്ചു. സെക്യൂരി കോര്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും പ്രസവത്തെ തുടര്‍ന്ന് നാട്ടില്‍ വച്ച് മരണപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha