Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...


സർക്കാർ ഉടൻ അപ്പീൽ പോകും... നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്.....


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...

എമിറേറ്റിലെ വിവിധ മേഖലകളില്‍ ഓപണ്‍ ഹൗസും കോണ്‍സുലാര്‍ സേവനങ്ങളും വ്യാപിപ്പിക്കും; അബൂദബിയിലെ താമസക്കാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ കാര്യക്ഷമമാക്കി നല്‍കാന്‍ നടപടികളുമായി ഇന്ത്യന്‍ എംബസി

19 AUGUST 2022 04:45 PM IST
മലയാളി വാര്‍ത്ത

More Stories...

കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റ് വീശാനും സാധ്യത: യുഎഇയിൽ കാറ്റും മഴയും; ഒട്ടകങ്ങളെ കയറ്റിയ ലോറി മറിഞ്ഞു...

ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജ് ഇത്തവണ പുതുവത്സരം ആഘോഷിക്കുന്നത് ഏഴ് തവണ: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും...

ഇന്ത്യൻ പ്രവാസികൾക്ക് കനത്ത തിരിച്ചടി; യുഎഇയിൽ ജോലി തേടുന്നതോ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നതോ ആയ ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസി മലയാളികൾക്ക് ആവേശം പകരുന്ന മാറ്റങ്ങൾ; ഭാഗ്യക്കുറികളിൽ പ്രതീക്ഷ അർപ്പിച്ച് പ്രവാസികൾ

യുഎഇയിൽ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറുന്നു: 2026 ജനുവരി 2 മുതൽ പുതിയ നിയമം...

അബൂദബിയിലെ താമസക്കാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ കാര്യക്ഷമമാക്കി നല്‍കാന്‍ നടപടികളുമായി ഇന്ത്യന്‍ എംബസി. എമിറേറ്റിലെ വിവിധ മേഖലകളില്‍ ഓപണ്‍ ഹൗസും കോണ്‍സുലാര്‍ സേവനങ്ങളും വ്യാപിപ്പിക്കാന്‍ ശ്രമം തുടരുകയാണെന്ന് അബൂദബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം കൗണ്‍സിലര്‍ ബാലാജി രാമസ്വാമി അറിയിച്ചു. പ്രവാസികൾക്ക് എംബസി സേവനങ്ങള്‍ എളുപ്പത്തിലും വേഗത്തിലും കൃത്യതയോടെയും ലഭിക്കാന്‍ ഇത് ഉപകരിക്കുമെന്നാണ് പ്രതീക്ഷ.

മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഓപണ്‍ ഹൗസുകള്‍ പുനരാരംഭിക്കുന്നതോടെ പ്രവാസികളുടെ പല പ്രശ്‌നങ്ങള്‍ക്കും വേഗത്തില്‍ പരിഹാരമാവും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഓപണ്‍ ഹൗസില്‍ നേരിട്ട് പങ്കെടുത്ത് ആവശ്യമായ ഇടപെടല്‍ നടത്തുന്നതും ഗുണകരമാവും. കോവിഡ് പ്രതിസന്ധി കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് എംബസി അധികൃതര്‍ ഓപണ്‍ ഹൗസ് പുനരാരംഭിക്കുന്നതുള്‍പ്പെടെ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ആദ്യത്തെ ഓപണ്‍ ഹൗസ് ഈ മാസം 21ന് റുവൈസിലാണ് നടക്കുക.

 

അല്‍ ഐനില്‍ ആഴ്ചയില്‍ ഒരു ദിവസം ഓപണ്‍ ഹൗസ് നടന്നുവരുന്നുണ്ട്. അബൂദബി നഗരത്തിലും മുസഫയിലും ബി.എല്‍.എസ് സേവനങ്ങള്‍ ലഭ്യമാണ്. എന്നാല്‍, വിദൂര സ്ഥലങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും ഇന്ത്യന്‍ എംബസിയുടെ സേവനങ്ങള്‍ യഥാസമയം ലഭിക്കാത്തത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് അധികൃതരുടെ ശ്രമം.

എംബസിയിലെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നിലവില്‍ സുതാര്യമാണ്. സാധാരണ പാസ്‌പോര്‍ട്ടുകള്‍ മൂന്നു മുതല്‍ നാലു ദിവസങ്ങള്‍ക്കിടയില്‍ ലഭിക്കുന്നുണ്ട്. തത്കാല്‍ പാസ്‌പോര്‍ട്ടുകള്‍ ഇപ്പോള്‍ 24 മണിക്കൂറിനുള്ളിലും ലഭ്യമാണ്. യു.എ.ഇയിലെ എല്ലാ ഇന്ത്യക്കാരും ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നത് അടിയന്തര ഘട്ടങ്ങളില്‍ ഏറെ സഹായകമാവും.

പാസ്‌പോര്‍ട്ട്, വിസ, അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ക്ക് പുറമെ കൗണ്‍സിലര്‍ സേവനവും പ്രവാസികള്‍ പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചുവേണം പങ്കെടുക്കാന്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്ന സാമൂഹിക കേന്ദ്രങ്ങളിലും ലേബര്‍ ക്യാമ്പുകളിലും ഓപ്പണ്‍ ഹൗസുകള്‍ സംഘടിപ്പിക്കാനും ഇന്ത്യന്‍ എംബസി നടപടി സ്വീകരിച്ചുവരുകയാണ്.

ഗയാത്തി, സില, ഷഹാമ, മഫ്‌റഖ് എന്നിവിടങ്ങളിലും ഓപണ്‍ ഹൗസുകള്‍ സംഘടിപ്പിക്കും. അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററില്‍ നടന്ന് വരുന്ന എംബസി, കോണ്‍സുലര്‍ സര്‍വിസുകള്‍ 20 മുതല്‍ എല്ലാ ശനിയാഴ്ചയും ഉച്ചക്ക് രണ്ടുമുതല്‍ അഞ്ചുവരെ ആയിരിക്കുമെന്ന് ഐ.എസ്.സി അല്‍ഐന്‍ ജനറൽ സെക്രട്ടറി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ  (15 minutes ago)

മതി നിർത്ത്.. ആദ്യം പൊട്ടിത്തെറിച്ച് സ്‌പീക്കർ..! ലോകസഭയിൽ ഷാഫിയുടെ തീപ്പാറുന്ന പ്രസംഗം പിന്നാലെ കൈയടിച്ച് സ്‌പീക്കർ...ഉഫ്  (20 minutes ago)

പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി 22ന് പരിഗണിക്കും...  (49 minutes ago)

പെട്രോൾ പമ്പിന് തീവയ്ക്കാൻ ശ്രമം നടത്തിയെന്ന് പരാതി.  (1 hour ago)

സ്വപ്ന സുരേഷ് ഇറങ്ങി പിണറായിയെ തീകുണ്ഠത്തിൽ എറിഞ്ഞ് ആ 10 കാര്യങ്ങൾ..! മുഖ്യന്റെ NO 1 അടിച്ചിളക്കി..!  (1 hour ago)

ശബരിമലയിൽ നിന്ന് മടങ്ങുന്ന ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി  (1 hour ago)

എൻ.ഡി.എ സ്വതന്ത്ര സ്ഥാനാർഥി ചികിത്സയിലിരിക്കെ മരണമടഞ്ഞു  (1 hour ago)

ബിജെപി ഒരുത്തിന്റെയും കാലു പിടിക്കില്ല..!രാധാകൃഷ്ണന്റെ തീരുമാനം കട്ടായം..! മോദി നേരിട്ട്..! ഞെട്ടിച്ച് സ്വതന്ത്രൻ ..!  (1 hour ago)

രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

ജീപ്പ് കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് 10 പേർക്ക് പരിക്ക്...  (2 hours ago)

വിദേശവാസം, വിദേശത്തെ ജോലി എന്നിവ അനുഭവത്തിൽ വരും  (2 hours ago)

കു​ന്ന് ഇ​ടി​ഞ്ഞു​വീ​ണ് മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ചു....  (2 hours ago)

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര ഇന്ന്  (2 hours ago)

മദ്ധ്യാഹ്നം വരെ മനഃശാന്തി അനുഭവപ്പെടുമെങ്കിലും, അതിനുശേഷം കടുത്ത മാനസിക പ്രശ്നമുള്ളവർക്ക്  (2 hours ago)

പാലിയേക്കര ടോൾ പിരിവ്  (3 hours ago)

Malayali Vartha Recommends