ഒമാനിൽ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം, അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍

ഒമാനിലെ ദങ്ക് വിലായത്തില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കി. തൊഴിലാളികളുടെ താമസസ്ഥലമായി ഉപയോഗിക്കുന്ന ഷെഡില്‍ തീപിടിത്തമുണ്ടായെന്ന വിവരം അറിഞ്ഞ ഉടന്‍ അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
അതേസമയം രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ഓഗസ്റ്റ് 20വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. അൽ വുസ്ത, ദോഫാർ, അൽ ദാഖിലിയ മുതലായ ഗവർണറേറ്റുകളിലാണ് മണൽക്കാറ്റിന് സാധ്യതയുള്ളത്.അതിനാൽ ഈ പ്രദേശങ്ങളിലെ നിവാസികൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിരുന്നു.
25 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലുള്ള തെക്ക്പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനം മൂലമാണ് ഈ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, മണൽക്കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























