Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

എല്ലാം കർശന നിരീക്ഷണത്തിൽ, പ്രവാസികളുടെ ഈ വൻ അബദ്ധം കീശ കീറും, വാഹനങ്ങളിൽ നിന്ന് മാലിന്യം വലിച്ചെറിഞ്ഞ 162 ഡ്രൈവർമാർക്ക് പിഴ ചുമത്തി അബുദബി പൊലീസ്

20 AUGUST 2022 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

പ്രവാസികൾ വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ പ്രത്യേകം ജാഗ്രത പുലർത്തണം. മാത്രമല്ല യാത്ര വേളയിൽ വാഹനങ്ങളിൽ നിന്ന് മാലിന്യം വലിച്ചെറിയുന്നത് കനത്ത പിഴക്കും തുടർ നടപടികളിലേക്കും വഴിവയ്ക്കും. ഇത്തരത്തിൽ വാഹനങ്ങളിൽ നിന്ന് മാലിന്യം വലിച്ചെറിഞ്ഞ 162 ഡ്രൈവർമാർക്ക് പിഴ ചുമത്തിയതായി അബുദബി പൊലീസ് അറിയിച്ചു.

ഈ വർഷം ആദ്യ പകുതിയിലാണ് അബുദബിയിലെ വിവിധ റോഡുകളിൽ വാഹനമോടിക്കുന്നതിനിടെ ഇത്രയും പേർ പിടിയിലായത്. ഇവർക്ക് 1000 ദിർഹം പിഴയും ലൈസൻസിൽ ആറ് ബ്ലാക്ക് പോയൻറുമാണ് ചുമത്തിയത്. പൊതുജനാരോഗ്യവും പരിസ്ഥിതി സംരക്ഷണവും കണക്കിലെടുത്ത് മാലിന്യം നിർദിഷ്ട ഇടങ്ങളിൽ നിക്ഷേപിക്കണമെന്നും മാന്യമായ പെരുമാറ്റം ശീലിക്കണമെന്നും അബൂദബി പൊലീസ് വാഹന യാത്രികരോട് ആവശ്യപ്പെട്ടു.

യാത്രികർ മാലിന്യം വലിച്ചെറിയുന്നത് തടഞ്ഞില്ലെങ്കിൽ ഡ്രൈവർക്ക് പിഴ ചുമത്തും. പിഴക്ക് പുറമെ ലൈസൻസിൽ ആറ് ബ്ലാക്ക് പോയൻറും ചുമത്തും. വാഹനങ്ങളിൽനിന്ന് പൊതുനിരത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നവർക്ക് 1000 ദിർഹം വരെ പിഴ ചുമത്തുമെന്ന് പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.

 

വാഹനം ഓടിക്കുമ്പോഴും പാർക്ക് ചെയ്യുമ്പോഴും കാറിലുള്ള മാലിന്യം പുറത്തേക്ക് ഇടുന്നത് വർധിച്ചിട്ടുണ്ട്.അതിനാൽ ഡ്രൈവർമാരെയും മറ്റ് റോഡ് ഉപയോക്താക്കളെയും ബോധവത്കരിക്കുന്ന ശ്രമം തുടരുമെന്നും പൊലീസ് അറിയിച്ചു. പാർക്കുകളിലും മറ്റും ഇത്തരത്തിൽ വലിച്ചെറിയുന്ന മാലിന്യക്കവറുകൾ കാണാനാവും. മാലിന്യം നിക്ഷേപിക്കാൻ വേസ്റ്റ് ബിന്നുകൾ ഉണ്ടെങ്കിലും അശ്രദ്ധമായി വലിച്ചെറിയുന്നവരുമുണ്ട്.

ഗതാഗത നിയമലംഘനങ്ങൾ കുറക്കുന്നതിൻറെ ഭാഗമായി അബൂദബി പൊലീസ് സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം ബോധവത്കരണങ്ങൾ നൽകുകയും നിരത്തുകളിൽ അത്യാധുനിക കാമറകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അമിത വേഗം, മുന്നറിയിപ്പില്ലാതെയുള്ള ലെയിൻ മാറ്റം, മറ്റു വാഹനങ്ങളോട് മതിയായ അകലം പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ ക്യാമറകൾ കണ്ടെത്തി വാഹനയുടമകൾക്ക് പിഴ ചുമത്തുകയുമാണ് ചെയ്യുന്നത്.

അതേസമയം, അബുദബി-അൽഐൻ E22 റോഡ് 21 വരെ ഭാഗികമായി അടച്ചിട്ടിരിക്കുകയാണ്. അബുദബി സിറ്റി, ബനിയാസ് പബ്ലിക് പാർക്ക്, അൽ ഘനദീർ എന്നിവിടങ്ങളിലേക്ക് പോവുന്ന വലതു വശത്തെ രണ്ടു പാതകളാണ് താൽക്കാലികമായി അടച്ചിട്ടിരിക്കുന്നത്. ഈ ഭാഗത്തുകൂടി വാഹനമോടിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അബൂദബി സംയോജിത ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (39 minutes ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (51 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (1 hour ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends