ഒമാനിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഒമാനിലെ വിവിധ മേഖലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ദോഫാര്‍ ഗവര്‍ണറേറ്റിന്റെ ഭാഗമായുള്ള അല്‍ ഹാജര്‍ പര്‍വ്വതത്തിലും സമീപ പ്രദേശങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഹൈമ-തുംറൈത് റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ദോഫാര്‍, വുസ്ത ഗവര്‍ണറേറ്റുകളില്‍ മൂടിക്കെട്ടിയ കാലാവസ്ഥയാണ്. ശക്തമായ കാറ്റിനുള്ള സാധ്യതയുമുണ്ട്.
https://www.facebook.com/Malayalivartha


























