Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് വളരെ അപൂർവ്വം...! സുരക്ഷാ സൈനികരുടെ അകമ്പടികളില്ലാതെ സൗദി കിരീടാവകാശി റസ്റ്റൊറന്റിൽ, വിശ്വസിക്കാനാകാതെ ജീവനക്കാരും ഭക്ഷണം കഴിക്കാൻ വന്ന സ്വദേശികളും, ഭക്ഷണം കഴിച്ച്...ഫോട്ടോയെടുത്ത് അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍

21 AUGUST 2022 11:04 AM IST
മലയാളി വാര്‍ത്ത

ഒരുപാട് ആരാധക സമ്പത്തുള്ള വ്യക്തിയാണ് ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അല്‍ മക്തൂം. ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ വലിയ രീതിയിൽ വെെറലാകുക പതിവാണ്. ഇപ്പോഴിതാ സൗദി കിരീടാവകാശി വളരെ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്.

മലയാളികളടക്കം ഭക്ഷണം കഴിക്കാൻ എത്താറുള്ള അറബിക് റസ്റ്ററന്റിൽ സാധാരണക്കാരെ പോലെ ഭക്ഷണം കഴിക്കാനെത്തി എല്ലാവരുടേയും മനസ് കീഴടക്കിയിരിക്കുകയാണ് സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. ജിദ്ദ നഗരത്തിലെ റെസ്റ്റോറന്റില്‍ വെറും സാധാരണക്കാരെ പോലെ ഭക്ഷണം കഴിക്കാനെത്തിയത് റസ്റ്റൊറെന്റ് ജീവനക്കാർക്കും ജനങ്ങൾക്കും വിശ്വസിക്കാനായില്ല.

എങ്ങനെ വിശ്വസിക്കും സുരക്ഷാ സൈനികരുടെ അകമ്പടികളില്ലാതെയാണ് കിരീടാവകാശി റെസ്റ്റോറന്റിലെത്തിയത്. ജിദ്ദ ഖാലിദിയ്യയിലെ കുറു റെസ്‌റ്റോറന്റിലെത്തിയ കിരീടാവകാശിക്കൊപ്പം ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഉണ്ടായിരുന്നു.കിരീടാവകാശിയെ നേരിൽ കണ്ട ജീവനക്കാര്‍ക്കും, അവിടെ ഭക്ഷണം കഴിക്കാൻ വന്ന സ്വദേശികൾക്കും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. ജീവനക്കാർക്കും സ്വദേശികൾക്കുമൊപ്പം ഫോട്ടോ എടുത്താണ് അദ്ദേഹം മടങ്ങിയത്. ഇത്തരത്തിൽ ഭരണാധികാരികൾ സുരക്ഷാ ഭടന്മാരുടെ കൂടെയല്ലാതെ പൊതുസ്ഥലത്തെത്തുന്നത് അപൂർവമാണ്.അതിനാൽ സംഭവം രാജ്യം മുഴുവൻ വൈറലാകാൻ ഏറെ നേരം വേണ്ടി വന്നില്ല.

അതുപോലെ ദുബായ് കിരീടാവകാശി ആണെങ്കിലും ലളിതമായ ജീവിതം നയിക്കുന്ന വ്യക്തിയാണ് ഷെയ്ഖ് ഹംദാൻ. വളരെ ലളിതമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തയാണ്. യാത്രകളിൽ അദ്ദേഹം പകർത്തുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വെെറലാകാർ ഉണ്ട്. എന്നാൽ അടുത്തിടെ ലണ്ടനില്‍ ആള്‍ക്കൂട്ടത്തിനിടെ സാധാരണക്കാരനായി യാത്ര ചെയ്യുന്ന ഫോട്ടോ ആണ് ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ പങ്കുവെച്ചിരിക്കുന്നത്.

ഷെയ്ഖ് ഹംദാൻ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ലണ്ടനില്‍ അവധിയാഘോഷത്തിന് പോയിരിക്കുകയാണ്. ഇതിന്റെ ഇടയിൽ ആണ് അദ്ദേഹം കഴിഞ്ഞ ദിവസം ഫോട്ടോ പങ്കുവെച്ചത്. അണ്ടര്‍ഗ്രൗണ്ട് ഗതാഗത സൗകര്യമായ ലണ്ടൻ ട്യൂബില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങൾ ആണ് പങ്കുവെച്ചത്. ബദര്‍ അതീജ് എന്ന സുഹൃത്താണ് അദ്ദേഹത്തിന് ഒപ്പം ഉള്ളത്. ഇപ്പോഴേ ബോറടിച്ചുതുടങ്ങി, ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. എന്ന അടിക്കുറിപ്പ് നൽകിയാണ് ഷെയ്ഖ് ഹംദാൻ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. യാത്രയിൽ വലിയ തിരക്ക് കാരണം ഷെയ്ഖ് ഹംദാനും സുഹൃത്തും നിന്നാണ് യാത്ര ചെയ്യുന്നത്. നിരവധി യാത്രക്കാരുടെ ഇടയിൽ നിന്നാണ് യാത്ര ചെയ്യുന്നത്. യാത്ര ചെയ്യുന്നവരിൽ ആർക്കും ഇദ്ദേഹത്തെ മനസ്സിലായില്ല.

എന്നാൽ ലണ്ടനില്‍ തന്നെ ദുബായ് വംശജരായ ആളുകള്‍ ഷെയ്ഖ് ഹംദാനെ തിരിച്ചറിഞ്ഞു. ഇദ്ദേഹത്തിനൊപ്പം സെൽഫി എടുക്കാൻ വലിയ തിരക്കാണ് ഉണ്ടായിരുന്നത്. ഇതിന്‍റെ വീഡിയോയും ഫോട്ടോകളുമെല്ലാം വെെറലായിരുന്നു. രാജകുമാരൻ ആണ് എന്ന ഒരു അഹങ്കാരവും ഇല്ലാത്ത വ്യക്തിയാണ് ഷെയ്ഖ് ഹംദാൻ. സാധാരണക്കാരുമായി സംസാരിക്കാൻ ഒരു മടിയും കാണിക്കാത്ത വ്യക്തിയാണ് ഹംദാൻ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (7 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (8 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (8 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (8 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (12 hours ago)

Malayali Vartha Recommends