Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

നടപടികൾ കടുപ്പിച്ചു...! ഇത് മറന്നാൽ ലക്ഷങ്ങൾ പിഴയും ജയിൽവാസവും, മുന്നറിയിപ്പ് നൽകി അബുദബി പൊലീസ്

21 AUGUST 2022 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

നിയമങ്ങളിൽ മാറ്റം വരുന്നതിനനുസരിച്ച് പൊതുജനങ്ങൾക്ക് പ്രത്യേക മുന്നറിയിപ്പുമായി അബുദബി പൊലീസ് രംഗത്തെത്താറുണ്ട്. ട്രാഫിക്ക് നിയമങ്ങളുമായി ബന്ധപ്പെട്ടും മറ്റും അടുത്തിടെയായി ജനങ്ങൾക്ക് പ്രത്യേക മുന്നറിയിപ്പുകൾ നൽകിവരികയാണ്. ഇപ്പോഴിത കുട്ടികളെ കാറുകളില്‍ ഇരുത്തിയിട്ട് പോയാൽ ലക്ഷങ്ങൾ പിഴയിനത്തിൽ അടയ്ക്കേണ്ടതായി വരുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അബുദബി പൊലീസ്.

ഇത്തരത്തിൽ വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോകുന്നവർക്ക് 5000 ദിര്‍ഹം അതായത് 1,08,798 രൂപ പിഴ ഈടാക്കും. ഇത്തരം സംഭവങ്ങളിലൂടെ കുട്ടികള്‍ക്ക് പരിക്ക് പറ്റാനും മരണം വരെ സംഭവിക്കാനും സാധ്യതയുള്ളതിനാലാണ് അബുദബി പൊലീസ് കര്‍ശന നടപടി എടുക്കുന്നത്.

വേനല്‍ക്കാലത്ത് കുട്ടികളെ വാഹനങ്ങളില്‍ ശ്രദ്ധിക്കാതെ വിടുന്നത് അപകടകരമാണെന്നും കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച യു.എ.ഇയിലെ നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും ദേശീയ വാര്‍ത്താ ബുള്ളറ്റിനിടെ, അബുദബി പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹമദ് അല്‍ ഇസൈ പറഞ്ഞു.

'ഏത് പ്രായത്തിലുള്ള കുട്ടികളെയും വാഹനത്തില്‍ ആരും ശ്രദ്ധിക്കാതെ വിടരുത്. മിനിറ്റുകള്‍ക്കുള്ളില്‍ ശ്വാസംമുട്ടി മരിക്കാന്‍ മാത്രമല്ല, ട്രാന്‍സ്മിഷനും കണ്‍ട്രോളുകളും ഉപയോഗിച്ച്‌ വാഹനം പാര്‍ക്ക് ചെയ്ത അവസ്ഥയില്‍ നിന്ന് നീക്കാനും അവര്‍ക്ക് കഴിയും'-ക്യാപ്റ്റന്‍ അല്‍ ഇസൈ പറഞ്ഞു. യു.എ.ഇയിലെ താപനില 48 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുകയാണ്. കടുത്ത വേനലുള്ള സമയത്ത് കുട്ടികളെ വാഹനങ്ങളില്‍ ഉപേക്ഷിക്കുന്നത് ഏറെ അപകടകരമാണ്.

'കുട്ടിയെ ശ്രദ്ധിക്കാതെ വാഹനത്തില്‍ ഉപേക്ഷിക്കുന്ന രക്ഷിതാവിന് കുറഞ്ഞത് 5,000 ദിര്‍ഹം പിഴ ചുമത്തും. ഇതോടൊപ്പം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും. കുട്ടിയെ ശ്രദ്ധിക്കാതെ വാഹനത്തില്‍ ഉപേക്ഷിച്ച്‌ കുഞ്ഞ് മരിച്ച നിരവധി സംഭവങ്ങള്‍ യു.എ.ഇയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എമറാത്ത് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

ഫോണ്‍ കോളില്‍ മുഴുകി കുഞ്ഞിനെ കാറില്‍ മറന്നുപോയ പിതാവിന്റെ സംഭവം ഒരു സംവിധായകന്‍ തന്നോട് പങ്കുവെച്ചിട്ടുണ്ടെന്നും അല്‍ ഇസൈ വെളിപ്പെടുത്തി. കുഞ്ഞിനെ കാറിലിരുത്തി എയര്‍ കണ്ടീഷന്‍ ഓഫാക്കിയ ശേഷമാണ് അദ്ദേഹം പുറത്തിറങ്ങി ഫോണില്‍ സംസാരിച്ചത്. ഏറെ നേരമായിട്ടും പിതാവ് കാര്‍ തുറക്കാതായതോടെ കുഞ്ഞ് മരിച്ചിരുന്നു. ഈ സംഭവത്തെ എല്ലാവരും ഒരു മുന്നറിയിപ്പായി എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കിപ്പോകുന്നതിനെതിരെ നേരത്തേ അജ്മാന്‍ പൊലീസും മുന്നറിയിപ്പ് നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (39 minutes ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (51 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (1 hour ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends